Asianet News MalayalamAsianet News Malayalam

'ട്രെയിനിൽ ബിസ്ക്കറ്റിൽ മയക്കുമരുന്ന് നൽകി കവർച്ച', ശത്രുഘനന്‍ പിടിയില്‍; സംഘാംഗങ്ങൾക്ക് പിന്നാലെ പൊലീസ്

കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് നിന്നും ദില്ലിയിലേക്ക് പോയ ഒരു കുടുബത്തിന് ബിസ്ക്കറ്റിൽ മയക്കുമരുന്ന് നൽകി കവർച്ച ചെയ്തിരുന്നു. ഈ കേസിന്‍റെ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ ശത്രുഘനനെ പൊലീസ് പിടികൂടിയത്. 

police arrested one of the person who was giving drugs to the train passengers and robbing them
Author
Trivandrum, First Published Aug 18, 2022, 5:11 PM IST

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് മയക്കുമരുന്ന് നൽകി മോഷണം നടത്തുന്ന സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ബിഹാർ സ്വദേശി ശത്രുഘനെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് നിന്നും ദില്ലിയിലേക്ക് പോയ ഒരു കുടുബത്തിന് ബിസ്ക്കറ്റിൽ മയക്കുമരുന്ന് നൽകി കവർച്ച ചെയ്തിരുന്നു. ഈ കേസിന്‍റെ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ ശത്രുഘനനെ പൊലീസ് പിടികൂടിയത്. ആലപ്പുഴയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

മധ്യപ്രദേശിൽ കാണാതായ മലയാളി ജവാന്‍റെ മൃതദേഹം കണ്ടെത്തി; മിന്നൽ പ്രളയത്തിൽപ്പെട്ടെന്ന് സംശയം

ഭോപ്പാൽ: മധ്യപ്രദേശിൽ പ്രളയത്തിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമഗലം സ്വദേശി നിർമ്മൽ ശിവരാജന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം മാമംഗലം സ്വദേശി നിർമ്മലിനെ മൂന്ന് ദിവസം മുമ്പാണ് കാണാതായത്. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ കാണാതാവുകയായിരുന്നു. ജപൽപൂരിൽ ലെഫ്റ്റനന്റ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് നിർമ്മലിനെ കാണാതായത്. നിര്‍മ്മലിന്‍റെ കാർ കണ്ടെത്തിയതിന് സമീപ പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മിന്നൽ പ്രളയത്തിൽപ്പെട്ടതാണെന്നാണ് സംശയം. 

നർമ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നി‍മ്മലിന്‍റെ ഫോണിന്‍റെ അവസാന ടവർ ലൊക്കേഷൻ. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നടത്തിയ തെരച്ചില്‍ നിര്‍മ്മല്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയിരുന്നു. തകർന്ന നിലയിലാണ് കാർ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചില്‍ നിര്‍മ്മലിന്‍റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. വെള്ളപൊക്കത്തിൽ കാർ അപകടത്തില്‍ പെട്ടെന്നാണ് നിഗമനം. അടുത്ത മാസം മൂന്നിന് നിർമ്മലിൻ്റെ അടുത്തേക്ക് അച്ഛനും അമ്മയും സഹോദരിയും പോകാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു അപകടം.

 

Follow Us:
Download App:
  • android
  • ios