Asianet News MalayalamAsianet News Malayalam

യൂണിഫോം ധരിച്ചില്ല; പെണ്‍കുട്ടികളോട് വസ്ത്രം അഴിയ്ക്കാന്‍ ആവശ്യപ്പെട്ട പ്രിന്‍സിപ്പലിനെതിരെ കേസ്

 മൂന്ന് പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്ഗഡ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി രാധേശ്യാം മാളവ്യക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 

police booked against school principal who asked to remove their clothes
Author
Bhopal, First Published Sep 6, 2021, 11:55 AM IST

ഭോപ്പാല്‍: സ്‌കൂള്‍ യൂണിഫോം ധരിക്കാത്തതിന് പെണ്‍കുട്ടികളോട് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ മച്ചാല്‍പുരിലാണ് സംഭവം. മൂന്ന് പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്ഗഡ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി രാധേശ്യാം മാളവ്യക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 

പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതി ആണ്‍കുട്ടികളെ നശിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളോട് വസ്ത്രം അഴിയ്ക്കാന്‍ പറഞ്ഞത്. യൂണിഫോം തയ്ച്ചു കിട്ടാത്തിനാലാണ് ഇടാത്തത് എന്ന് പെണ്‍കുട്ടികള്‍ പറഞ്ഞെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ല. പെണ്‍കുട്ടികളോട് ദേഷ്യപ്പെട്ട് വസ്ത്രം അഴിയ്ക്കാന്‍ പറയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios