Asianet News MalayalamAsianet News Malayalam

പിടിച്ചെടുത്ത 63,000 കിലോ കഞ്ചാവ് തീയില്‍ ചുട്ട് പൊലീസ്

ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 455 കേസുകളിലായി പിടിച്ച 15 കോടി വിലയോളം വരുന്ന കഞ്ചാവാണ് തീവെച്ച് നശിപ്പിച്ചത്. ട്രക്കുകളിലും വാനുകളിലുമായി എല്ലാ ജില്ലകളില്‍ നിന്നും പായ്ക്കറ്റുകളാക്കിയാണ് കഞ്ചാവ് എത്തിച്ചത്

police Burn Over 63,000 Kg Of Seized Ganja
Author
Vizag, First Published Sep 21, 2019, 5:13 PM IST

വിശാഖപട്ടണം: വിവിധ കേസുകളിലായി പിടിച്ചെടുത്ത 63,878 കിലോഗ്രാം കഞ്ചാവ് തീവെച്ച് നശിപ്പിച്ച് പൊലീസ്. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 455 കേസുകളിലായി പിടിച്ച 15 കോടിയോളം വില വരുന്ന കഞ്ചാവാണ് തീവെച്ച് നശിപ്പിച്ചത്. ട്രക്കുകളിലും വാനുകളിലുമായി എല്ലാ ജില്ലകളില്‍ നിന്നും പായ്ക്കറ്റുകളാക്കിയാണ് കഞ്ചാവ് എത്തിച്ചത്.

ഇതിന് ശേഷം ഇതെല്ലാം തൂക്കി നോക്കിയ ശേഷമാണ് തീ കൊളുത്തിയത്. കഴിഞ്ഞ വര്‍ഷം സമാനമായി 43,341 കിലോഗ്രാം കഞ്ചാവ് നശിപ്പിച്ചിരുന്നതായി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എല്‍ കെ വി രംഗ പറഞ്ഞു.

കഞ്ചാവ് കടത്തുന്ന സംഘങ്ങള്‍ ഉള്‍പ്രദേശങ്ങളില്‍ കര്‍ഷകരെ കഞ്ചാവ് ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇത് മുന്നില്‍ കണ്ട് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവ് കടത്തിലിനിടെ പിടിച്ചെടുത്ത 196 വാഹനങ്ങളും പൊലീസ് ലേലത്തില്‍ വച്ചിരുന്നു.  

Follow Us:
Download App:
  • android
  • ios