ചണ്ഡീഗഢ്: ലോക്ക്ഡൗണിൽ 75 കാരന് പിറന്നാള്‍ കേക്കുമായി പൊലീസുകാർ വീട്ടുപടിക്കല്‍. ഹരിയാനയിലെ പഞ്ച്കുള പൊലീസാണ് പിറന്നാള്‍ സമ്മാനമായ കേക്കുമായി മധ്യവയസ്കന്റെ വീട്ടിലെത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

പൊലീസിന്റെ സമ്മാനം കണ്ട് പിറന്നാളുകാരനായ കരൺ പുരി ആദ്യമൊന്ന് അമ്പരക്കുന്നതും പിന്നാലെ കണ്ണുകൾ നിറയുന്നതും വീഡിയോയിൽ കാണാം. ശേഷം വീടിന്റെ ​ഗേറ്റിനകത്ത് നിന്നുകൊണ്ട് കേക്ക് എല്ലാവര്‍ക്കും മുറിച്ചുനല്‍കുകയും ചെയ്തു. വീടിന്റെ ഗെയ്റ്റിലെത്തിയ ശേഷം പൊലീസുകാര്‍ കരൺ പുരിയെ വിളിക്കുകയായിരുന്നു. 

'നിങ്ങൾ അസ്വസ്ഥരാകരുത്, അങ്കിൾ, ഞങ്ങളും നിങ്ങളുടെ മക്കളാണ്' എന്ന് പൊലീസുകാർ പറഞ്ഞതായി കരൺ പുരി പറയുന്നു. പൊലീസിന്റെ നടപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.