Asianet News MalayalamAsianet News Malayalam

ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തു; പിഴയ്ക്ക് പകരം ഹെല്‍മറ്റ് വാങ്ങി നല്‍കി പൊലീസുകാര്‍, അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയവര്‍ക്ക് അക്കാര്യം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ മെഷീന്‍ സ്ഥാപിച്ചിട്ടുള്ള വാനും പൊലീസുകാര്‍ സജ്ജമാക്കിയിരുന്നു. 

police  gave helmets to those who ride without helmet
Author
Hyderabad, First Published Sep 15, 2019, 1:20 PM IST

ഹൈദരാബാദ്: പുതുക്കിയ മോട്ടോര്‍ വാഹനനിയമപ്രകാരം ഗതാഗത നിമയലംഘനങ്ങള്‍ക്ക് രാജ്യത്ത് കര്‍ശനമായ പിഴകള്‍ ഈടാക്കുന്നത് തുടരുമ്പോള്‍ വ്യത്യസ്തമായ ബോധവത്കരണ രീതി സ്വീകരിച്ച് ഹൈദരാബാദ് പൊലീസ്. 

ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തവര്‍ക്ക് പുതിയ ഹെല്‍മറ്റ് നല്‍കുകയും ലൈസന്‍സും മറ്റ് രേഖകളും ഇല്ലാതെ വാഹനമോടിച്ചവര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നതിന് അപേക്ഷകള്‍ നല്‍കാന്‍ സഹായിക്കുകയും ചെയ്തുകൊണ്ടായിരുന്നു രചകൊണ്ട പൊലീസുകാര്‍ ശ്രദ്ധേയരായത്. പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയവര്‍ക്ക് അക്കാര്യം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ മെഷീന്‍ സ്ഥാപിച്ചിട്ടുള്ള വാനും പൊലീസുകാര്‍ സജ്ജമാക്കിയിരുന്നു. 

ശനിയാഴ്ചയാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ ചരണ്‍ റാവു പുതിയ ആശയത്തിന് തുടക്കം കുറിച്ചത്. പൊലീസുകാരുടെ പുതിയ നടപടിക്ക് നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്.  

Follow Us:
Download App:
  • android
  • ios