ശനിയാഴ്ച രാത്രിയാണ് പൊലീസുകാരൻ നന്ദേസാരി മാർക്കറ്റിൽ  കുട്ടിയെ മർദ്ദിച്ചത്. 

വഡോദര: 13കാരനെ നിരന്തരം മർദ്ദിച്ച പൊലീസുകാരന് സസ്പെൻഷൻ. ഗുജറാത്തിലെ വഡോദര നഗരത്തിലെ മാർക്കറ്റിൽ 13 വയസ്സുള്ള കുട്ടിയെ പലതവണ തല്ലുന്നത് സിസിടിവി പതിഞ്ഞതിനെ തുടർന്നാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് പൊലീസുകാരൻ നന്ദേസാരി മാർക്കറ്റിൽ കുട്ടിയെ മർദ്ദിച്ചത്. ഛാനി സ്‌റ്റേഷനിലെ ഉദ്യോ​ഗസ്ഥനായ ശക്തിസിൻഹ് പവ്റ എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തതെന്ന് അധികൃതർ പറഞ്ഞു.

ഔദ്യോഗിക വാഹനത്തിൽ നഗരത്തിലെ മറ്റൊരു പോലീസ് സ്‌റ്റേഷനിൽ പോയി തിരികെ വരുമ്പോൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടിയുമായി പൊലീസുകാരൻ തർക്കത്തിലായി. തുടർന്ന് കുട്ടിയെ പലതവണ അടിക്കുകയും കൈകൾ വളച്ചൊടിക്കുകയും ചെയ്തു. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെ പുറത്തറിഞ്ഞു. പരാതിയെ തുടർന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മോശം പെരുമാറ്റത്തിന് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.