ഗാന്ധിന​ഗർ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പുത്തൻ ആശയവുമായി പഞ്ചാബിലെ ലുധിയാന പൊലീസ്. വൈകുന്നേരമോ രാത്രിയിലോ ക്യാബ് കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് സൗജന്യ സവാരിയാണ് പൊലീസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനായി ഹെൽപ് ലൈൻ നമ്പറും അധികൃതർ ആരംഭിച്ചിട്ടുണ്ട്.

സ്ത്രീകൾക്ക് 1091, 7837018555 എന്നീ നമ്പറുകളിൽ വിളിച്ച്  പൊലീസിനോട് സഹായം ആവശ്യപ്പെടാവുന്നതാണ്. സ്ത്രീകളേ എത്തേണ്ടുന്ന സ്ഥലത്തേക്ക് സൗജന്യമായും സുരക്ഷിതമായും എത്തിക്കുമെന്ന് പൊലീസ് കമ്മീഷണർ രാകേഷ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു.

രാത്രി പത്തുമുതൽ രാവിലെ ആറ് മണിവരെയാകും ഈ സൗകര്യം ലഭ്യമാകുക. ദുരിതത്തിലായ സ്ത്രീകളിലേക്ക് എത്തിച്ചേരാൻ ഒരു ആപ്ലിക്കേഷനും പൊലീസ് പുറത്തിറക്കിയിട്ടുണ്ടെന്ന് അഗർവാൾ കൂട്ടിച്ചേർത്തു.