Asianet News MalayalamAsianet News Malayalam

വീടിന് മുന്നിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു; ഭാര്യയുടെയും മകളുടെയും മുന്നിൽ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ

സതീഷ് കുമാര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി ഗേറ്റിന് അടുത്തെത്തിയപ്പോഴാണ് ആയുധധാരിയായ ഒരാള്‍ പെട്ടെന്ന് സ്ഥലത്തെത്തി അദ്ദേഹത്തിന് നേരെ മൂന്ന് തവണ വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു.

police officer shot dead by a stranger when he stepped out from car in front of wife and daughter afe
Author
First Published Nov 14, 2023, 2:11 PM IST

ലക്നൗ: പൊലീസ് ഉദ്യോഗസ്ഥനെ വീടിന് മുന്നിലിട്ട് വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജില്‍ തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. ഭാര്യയും മകളും നോക്കി നില്‍ക്കെയാണ് അജ്ഞാതനായ വ്യക്തി വെടിവെച്ചത്. പൊലീസ് ഇന്‍സ്‍പെക്ടറായ സതീഷ് കുമാര്‍ (47) ആണ് മരിച്ചത്. ഭാര്യ ഭാവ്ന (45), മകള്‍ പഖി (10) എന്നിവര്‍ തൊട്ടടുത്ത് നില്‍ക്കുമ്പോഴായിരുന്നു ആക്രമണം.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സതീഷ് കുമാറും കുടുംബവും ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഇവിടെ നിന്ന് തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇവര്‍ കാറില്‍ കൃഷ്ണനഗറിലുള്ള വീടിന് മുന്നിലെത്തിയത്. സതീഷ് കുമാര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി ഗേറ്റിന് അടുത്തെത്തിയപ്പോഴാണ് ആയുധധാരിയായ ഒരാള്‍ പെട്ടെന്ന് സ്ഥലത്തെത്തി അദ്ദേഹത്തിന് നേരെ മൂന്ന് തവണ വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു.

പ്രൊവിന്‍ഷ്യല്‍ ആംഡ് കോസ്റ്റാബുലറിയുടെ പ്രയാഗ്‍രാജിലുള്ള  നാലാം ബറ്റാലിയനില്‍ ഇന്‍സ്‍പെക്ടര്‍ റാങ്കില്‍   പ്രവര്‍ത്തിച്ചുവരികയായിരുന്നു സതീഷ് കുമാര്‍. വെടിയേറ്റ് നിലത്തുവീണ സതീഷ് കുമാര്‍  സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെടുകയും ചെയ്തു. സംഭവം നേരിട്ട് കണ്ടതിന്റെ ആഘാതത്തില്‍ നിന്ന് തനിക്ക് ഒരിക്കലും മുക്തയാവാന്‍ സാധിക്കില്ലെന്ന് ഭാര്യ ഭാവ്ന പറഞ്ഞു. തനിക്കൊപ്പം പത്ത് വയസുകാരി മകളും ഉണ്ടായിരുന്നു. അച്ഛന്‍ എന്തിനാണ് കൊല്ലപ്പെട്ടതെന്ന് അറിയാതെ അവള്‍ സ്തബ്ധയായി നില്‍ക്കുകയായിരുന്നു എന്നും ഭാവ്ന പറ‌ഞ്ഞു.

സതീഷ് കുമാറിനെ പരിസരത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ദക്ഷിണ സോണ്‍ ഡി.സി.പി വിനീത് ജെയ്സ്വാള്‍ പറഞ്ഞു. സംഭവം പൊലീസുകാര്‍ക്കിടയിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. കേസ് അന്വേഷിക്കന്‍ അഞ്ച് സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.  ആര്‍ക്കെങ്കിലും സതീഷ് കുമാറിമായി ശത്രുത ഉണ്ടായിരുന്നത് സംബന്ധിച്ചോ സ്വത്ത് തര്‍ക്കം പോലുള്ള മറ്റ് കാര്യങ്ങളോ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും എന്നാല്‍ എല്ലാ വശവും പരിശോധിക്കുകയാണെന്നും വിനീത് ജെയ്സ്വാള്‍ പറഞ്ഞു. 

Read also: ടണലിൽ കുടുങ്ങി തൊഴിലാളികൾ; രക്ഷിക്കാനുള്ള ശ്രമം ഒരു ദിവസം കൂടി നീണ്ടേക്കും; സുരക്ഷിതരെന്ന് മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios