മൈസൂരു: കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സേട്ടിന് മൈസൂരുവില്‍ വച്ച് വെട്ടേറ്റ സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് കര്‍ണാടക പൊലീസ്. എംഎല്‍എയെ ആക്രമിച്ച സംഭവത്തിന്‍റെ ആസൂത്രകനായ ആബിദ് പാഷയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. എംഎല്‍എയെ വെട്ടിയ അക്രമി ഫര്‍ഹാന്‍ പാഷക്ക് പരിശീലനം നല്‍കിയത് കേരളത്തില്‍ വച്ചായിരുന്നുവെന്നും തെരുവ് നായകളുടെ കഴുത്തിന് വെട്ടിയാണ് സംഘം പരീശിലനം നടത്തിയതെന്നും പൊലീസ് പറയുന്നു. ഈ മാസം 17-നാണ് മൈസൂരുവില്‍ ഒരു കല്ല്യാണ ചടങ്ങിനിടെ കോണ്‍ഗ്രസ് എംഎല്‍എയക്ക് വെട്ടേറ്റത്.