30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. ദൃശ്യങ്ങൾ പകർത്തുന്ന സഹായി നിർദ്ദേശങ്ങൾ നൽകുന്നതിനനുസരിച്ചായിരുന്നു ബൈക്കഭ്യാസം.

കാൺപൂർ: ഉത്തർപ്രദേശ് പൊലീസിന്റെ ഔദ്യോ​ഗിക കോബ്രാ ബൈക്കിൽ പൊലീസ് കോൺസ്റ്റബിളിന്റെ ഷോ. ജലൗൺ ജില്ലയിലെ ബുണ്ടേൽഖണ്ഡ് എക്സ്പ്രസ് വേയിലാണ് പൊലീസുകാരൻ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു. സംഭവത്തെ തുടർന്ന് അന്വേഷണം നടത്താൻ സർക്കിൾ ഓഫീസറെ നിയോഗിച്ചു. ദാകോർ പൊലീസ് സ്റ്റേഷനിലാണ് ആരോപണ വിധേയനായ ഉദ്യോ​ഗസ്ഥൻ ജോലി ചെയ്യുന്നത്.

30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. ദൃശ്യങ്ങൾ പകർത്തുന്ന സഹായി നിർദ്ദേശങ്ങൾ നൽകുന്നതിനനുസരിച്ചായിരുന്നു ബൈക്കഭ്യാസം. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന്, സമഗ്രമായ അന്വേഷണം നടത്താൻ സി‌ഒ അർച്ചന സിങ്ങിനെ ചുമതലപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണം അവസാനിച്ചുകഴിഞ്ഞാൽ കോൺസ്റ്റബിളിനെതിരെ ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.