Asianet News MalayalamAsianet News Malayalam

'മൗനം നിങ്ങളെയോ സർക്കാരിനെയോ രക്ഷിക്കില്ല; അവർ കേൾക്കുന്നത് വരെ ശബ്ദമുയർത്തൂ'; സിഎഎക്കെതിരെ പൂജാ ഭട്ട്

നിങ്ങൾ പാലിക്കുന്ന മൗനം നിങ്ങളോ സർക്കാറിനെയോ രക്ഷിക്കില്ലെന്നും ഇത്​ ശബ്​ദമുയർത്താനുള്ള സമയമാണെന്നും പൂജാഭട്ട്​ പറഞ്ഞു. സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ സൗത്ത്​ മുംബൈയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. 

pooja Bhatt says against caa and nrc
Author
Mumbai, First Published Jan 29, 2020, 3:07 PM IST

മുംബൈ: വിയോജിപ്പാണ് രാജ്യസ്നേഹത്തിന്റെ ഏറ്റവും മികച്ച മാതൃകയെന്ന് ബോളിവുഡ് നടി പൂജാ ഭട്ട്. ഭരിക്കുന്ന പാർട്ടിയാണ് യഥാർത്ഥത്തിൽ എല്ലാവരെയും ഒന്നിപ്പിച്ചതെന്ന സന്ദേശമ‌ാണ് പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം നൽകുന്നതെന്നും പൂജാ ഭട്ട് കൂട്ടിച്ചേർത്തു. നിങ്ങൾ പാലിക്കുന്ന മൗനം നിങ്ങളോ സർക്കാറിനെയോ രക്ഷിക്കില്ലെന്നും ഇത്​ ശബ്​ദമുയർത്താനുള്ള സമയമാണെന്നും പൂജാഭട്ട്​ പറഞ്ഞു. സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ സൗത്ത്​ മുംബൈയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. 

''നമ്മുടെ മൗനം നമ്മളെയോ സർക്കാറിനെയോ രക്ഷിക്കുെമന്ന് പ്രതീക്ഷിക്കരുത്. യഥാർഥത്തിൽ ഭരിക്കുന്ന പാർട്ടിയാണ്​ നമ്മെ എല്ലാവരെയും ഒരുമിപ്പിച്ചത്​. നമ്മൾ ശബ്​ദമുയർ​ത്തേണ്ട സമയമായെന്നാണ്​ ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദ​ഗതിക്കും എതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ നൽകുന്ന സന്ദേശം. നമ്മുടെ ശബ്ദം ഉച്ചത്തിൽ, വ്യക്തതയോടെ കേൾക്കുന്നത് വരെ ശബ്ദമുയർത്തണം. വിയോജിപ്പാണ് ഇപ്പോൾ രാജ്യസ്നേഹത്തിന്റെ ഏറ്റവും മികച്ച മാതൃക.'' രാജ്യത്തിനായി ഉയരുന്ന ശബ്​ദം അധികാരികൾ കേൾക്കണമെന്നും പൂജാ ഭട്ട് ആവശ്യപ്പെട്ടു. ''ഷഹീൻബാ​ഗിലും ലക്നൗവിലും സമരം ചെയ്യുന്ന സ്ത്രീകളോട് പറയാനുള്ളത് നിങ്ങളുടെ ശബ്ദം അധികാരികളുടെ ചെവിയിലെത്തുന്നത് വരെ സമരം അവസാനിപ്പിക്കരുത് എന്നാണ്. സ്വന്തം വീടിനെ തന്നെ വിഭജിക്കുന്ന തരത്തിലുള്ള പൗരത്വ നിയമ ഭേദ​ഗതിയെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും ഒരു തരത്തിലും പിന്തുണയ്ക്കാൻ കഴിയില്ല.'' പൂജാ ഭട്ട് വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios