അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തും. മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനുണ്ടായേക്കുമെന്നും വലിയ സമ്മാനമാണ് ഇന്ത്യ നൽകിയിരിക്കുന്നതെന്ന് മാർപാപ്പ പ്രതികരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ സിംഗ്ല വാർത്താ സമ്മേളത്തിൽ അറിയിച്ചു. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (pm narendra modi) ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ (pope francis) ഇന്ത്യയിലേക്ക് (india ). പ്രധാനമന്ത്രിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തും. മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനുണ്ടായേക്കുമെന്നും വലിയ സമ്മാനമാണ് ഇന്ത്യ നൽകിയിരിക്കുന്നതെന്ന് മാർപാപ്പ പ്രതികരിച്ചതായി വിദേശകാര്യ സെക്രട്ടറി (Foreign Secretary) ഹർഷ് വർധൻ സിംഗ്ല (Harsh Vardhan Shringla) വാർത്താ സമ്മേളത്തിൽ അറിയിച്ചു. 

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മറ്റൊരു മാര്‍പ്പാപ്പ ഇന്ത്യാ സന്ദർശനത്തിന് എത്തുന്നത്. മുന്‍പ് ഇന്ത്യാ സന്ദർശനത്തിന് അദ്ദേഹം താല്‍പര്യം അറിയിച്ചിരുന്നെങ്കിലും പ്രാവർത്തികമായില്ല. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയാണ് സന്ദർശനത്തിന് വഴിയൊരുക്കിയത്. 

Scroll to load tweet…

പേപ്പല്‍ ഹൗസിലെ ലൈബ്രറിയില്‍ ഉച്ചക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂര്‍ സമയം നീണ്ടു നിന്നു. ഊഷ്മളമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ചക്ക് മുന്‍പ് പ്രധാനമന്ത്രിയും മാര്‍പാപ്പയും ഉപഹാരങ്ങള്‍ കൈമാറി. 

'ഊഷ്മളമായ കൂടിക്കാഴ്ച, ചർച്ചയായത് നിരവധി വിഷയങ്ങൾ', മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന് പ്രധാനമന്ത്രി

കൊവിഡ് സാഹചര്യമടക്കം കൂടിക്കാഴ്ചയിൽ പ്രധാന ചര്‍ച്ചാ വിഷയമായി. രണ്ട് കൊവിഡ് തരംഗങ്ങളെ രാജ്യം അതി ജീവിച്ചതും, നൂറ് കോടി കടന്ന വാക്സിനേഷന്‍ നേട്ടവും പ്രധാനമന്ത്രി മാര്‍ പാപ്പയോട് വിശദീകരിച്ചു. ഇന്ത്യയുടെ നേട്ടത്തെയും കൊവിഡ് കാലത്തെ സേവന സന്നദ്ധതേയയും മാര്‍പാപ്പ അഭിനന്ദിച്ചതായി വിദേശ കാര്യമന്ത്രലായം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

Modi Meets Pope‌|വെള്ളി മെഴുകുതിരിക്കാൽ സമ്മാനിച്ച് മോദി, ഒപ്പം ഒരു പുസ്തകവും; നാല് സമ്മാനം തിരികെ നൽകി പോപ്പ്

കാലാവസ്ഥ വ്യതിയാനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. മത പരിവര്‍ത്തന നിരോധന നിയമത്തിന്‍റെ പേരില്‍ രാജ്യത്ത് മിഷണിമാര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ അതിക്രമം തുടരുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്. എന്നാല്‍ ഇക്കാര്യം ചര്‍ച്ചയായതായി വിദേശ കാര്യ മന്ത്രാലയമോ വത്തിക്കാനോ വ്യക്തമാക്കിയിട്ടില്ല.