Asianet News MalayalamAsianet News Malayalam

പോപ്പുലര്‍ ഫ്രണ്ട്: കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം മരവിപ്പിച്ചു.42 ഓഫീസുകള്‍ അടച്ചുപൂട്ടി

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ ഉണ്ടായിരുന്ന ഫയലുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സീല്‍ ചെയ്ത ഓഫീസുകള്‍ക്ക് പുറത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി

 Popular Front: All bank accounts in Karnataka have been frozen. 42 offices have been closed
Author
First Published Sep 30, 2022, 12:46 PM IST

ബംഗലൂരു:പോപ്പുലര്‍ ഫ്രണ്ടിന്‍റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം മരവിപ്പിച്ചു.സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ചെയ്തു. പോപ്പുലര്‍ പ്രണ്ട് ഓഫീസുകളില്‍ ഉണ്ടായിരുന്ന ഫയലുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സീല്‍ ചെയ്ത ഓഫീസുകള്‍ക്ക് പുറത്ത് പൊലീസ് കാവല്‍ ഏറ്‍പ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ടിന്‍റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടിലൂടെ നടന്ന ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേനന്ദ്ര അറിയിച്ചു.

'പോപ്പുലർഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്നതില്‍ സർക്കാരിന് മെല്ലെപോക്ക്, വൈകിപ്പിച്ചത് മുഖ്യമന്ത്രി'; സുരേന്ദ്രന്‍

പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്നതിലുൾപ്പെടെ സംസ്ഥാന സർക്കാർ മെല്ലെപോക്ക് സമീപനം സ്വീകരിച്ചെന്നു കെ സുരേന്ദ്രൻ.പോപ്പുലർ ഫ്രണ്ടിനെതിരായ നടപടികൾ നിയമപരമാവണമെന്ന മുഖ്യമന്ത്രി യുടെ പ്രസ്താവന അസംബന്ധം.നിയമപരമായാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.നടപടികള്‍ വൈകിപ്പിച്ചത് മുഖ്യമന്ത്രിയാണ്.പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ സി പി എമ്മിലേക്ക് ആകർഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുറ്റപ്പെടുത്തി.

പി.എഫ്. ഐ നിരോധനം സംബന്ധിച്ച അഭിപ്രായത്തിൽ ആശയക്കുഴപ്പമില്ലെന്ന് ലീഗ് വ്യക്തമാക്കി. പി.എഫ്.ഐ ആശയങ്ങളെ എല്ലാ കാലത്തും ലീഗ് എതിർത്തു. PFI നിരോധനത്തിൽ ലീഗിന് സംശയമുണ്ട്. ഇതിലും തീവ്ര നിലപാട് ഉള്ള സംഘടനകൾ ഉണ്ട്. അവരെ തൊടാതെ പി.എഫ് ഐക്ക് എതിരെ മാത്രം നടപടി എടുത്തത് ഏകപക്ഷീയം.നിരോധന കാരണം പറഞ്ഞത് വിധ്വംസക പ്രവർത്തനമാണ്.പി.എഫ്.ഐയേക്കാൾ വിധ്വംസക പ്രവർത്തനം നടത്തുന്ന സംഘടനകൾ ഉണ്ട്. നിരോധനത്തെ സ്വാഗതം ചെയ്യുന്നില്ലെന്നും പിഎംഎസലാം പറഞ്ഞു.

'പിഎഫ്ഐ എന്ന ഉമ്മാക്കി കാണിച്ച് ഇന്ത്യയിലെ ഫാഷിസത്തിന് ആളെ കൂട്ടാനുള്ള ശ്രമം'; ആർഎസ്എസിനെതിരെ എം എ ബേബി

Follow Us:
Download App:
  • android
  • ios