മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ സോണിയാ ഗാന്ധിയുമായി ശരത് പവാർ വീണ്ടും കൂടിക്കാഴ്ച നടത്തും. സർക്കാർ രൂപീകരിക്കാൻ ശിവസേന സമ്മർദം ചെലുത്തുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ ശിവസേനയുമായി സഖ്യം വേണ്ടെന്നായിരുന്നു സോണിയ ഗാന്ധിയുടെ നിലപാട്. 

ഇതിനിടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാൻ ബിജെപി ഒരുങ്ങുന്നതായി സൂചനയുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ സർക്കാർ രൂപീകരിക്കാനാണ് ശ്രമം. ഇന്നലെ ദില്ലിയിൽ ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയ അമിത് ഷാ സർക്കാർ രൂപീകരണവുമായി മുന്നോട്ടു പോവാൻ സൂചന നൽകിയതായാണ് വിവരം. കാവൽ സർക്കാർ കാലാവധി അവസാനിക്കാൻ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്.