മഹാത്മാഗാന്ധിയെ വധിച്ച നാഥൂറാം വിനായക ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ചതിലൂടെ ഗാന്ധിജിയെ അധിക്ഷേപിച്ചതിന് പ്രഗ്യ രാജ്യത്തോട് മാപ്പ് പറയണമെന്ന് ടിആർഎസ്

ബെംഗലുരു: ബിജെപിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ഥി പ്രഗ്യ സിങ് താക്കൂറിന്റെ ഗോഡ്‌സെ പരാമർശം നിന്ദ്യമെന്ന് തെലങ്കാന രാഷ്ട്ര സമിതി. മഹാത്മാഗാന്ധിയെ വധിച്ച നാഥൂറാം വിനായക ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ചതിലൂടെ ഗാന്ധിജിയെ അധിക്ഷേപിച്ചതിന് പ്രഗ്യ രാജ്യത്തോട് മാപ്പ് പറയണമെന്ന് ടിആർഎസ് വർക്കിങ് പ്രസിഡന്റ്‌ കെ ടി രാമറാവു പറഞ്ഞു. 

ഗോഡ്സെ രാജ്യസ്നേഹിയായിരുന്നുവെന്നായിരുന്നു പ്രഗ്യ സിംഗിന്‍റെ പ്രസ്താവന. ആദ്യത്തെ ഹിന്ദു തീവ്രവാദി ഗോഡ്സെ ആണെന്ന കമലഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രഗ്യ സിംഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. 

പരാമര്‍ശത്തില്‍ ബിജെപി പ്രഗ്യ സിങ് താക്കൂറിനോട് വിശദീകരണം തേടി. പ്രഗ്യയുടെ ഗോഡ്സെ പരാമര്‍ശത്തില്‍ ബിജെപി അപലപിച്ചതിന് പിന്നാലെയാണ് അവരോട് പരസ്യമായി മാപ്പ് പറയാനും ബിജെപി നിര്‍ദേശിച്ചു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.