ദില്ലി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി. ഭൂരിപക്ഷം നേടി എന്നു കരുതി എന്തും ചെയ്യാമെന്ന് ധരിക്കരുതെന്ന് പ്രണബ് കുമാർ മുഖർജി പറഞ്ഞു. ജനാധിപത്യത്തിൽ എതിർശബ്ദങ്ങളെയും മാനിക്കണം. എന്നാൽ അധികാരത്തിൽ എത്തിയാൽ പലരും  വിപരീത കാര്യങ്ങളാണ് ചെയ്യുന്നതെന്നും പ്രണബ് കുമാര്‍ മുഖര്‍ജി കുറ്റപ്പെടുത്തി.