ദില്ലി: ഇന്ത്യയില്‍ മുഴുവന്‍ എന്‍ആര്‍സി നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് തന്ത്രപരമായ പിന്‍മാറ്റമാണെന്ന് ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ ചെറുക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റേത് താല്‍ക്കാലികമായ നിലപാട് മാത്രമാണെന്നും ഇത് അവര്‍ പൂര്‍ണമായും ഉപേക്ഷിച്ചതല്ലെന്നും പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു.

'പൗരത്വ നിയമ ഭേദഗതിയില്‍ സുപ്രീം കോടതി വിധി വരുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുകയാണ്. അനുകൂലമായ ഉത്തരവ് വന്നാല്‍ സിഎഎ നടപ്പാക്കാനുള്ള മുഴുന്‍ നടപടിക്രമങ്ങളും അവര്‍ ആരംഭിക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ജനങ്ങള്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ സമാധാനപരമായി സമരം ചെയ്യണമെന്നും എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കണമെന്നും പ്രശാന്ത് കിഷോര്‍ നേരത്തെ പറഞ്ഞിരുന്നു.

Read More: 'മുസ്ലീം വിഭാഗത്തെ ഉള്‍പ്പെടുത്തണം'; പൗരത്വ നിയമത്തില്‍ മാറ്റം വേണമെന്ന് അകാലിദള്‍, എന്‍ഡിഎയില്‍ ഭിന്നത