എന്‍ഡിഎ സര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും മാരകമായ ചേരുവകളാണെന്നായിരുന്നു കഴിഞ്ഞദിവസം പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നത്.
ദില്ലി: പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടതിന് പിന്നാലെ രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാരോട് അഭ്യർത്ഥനയുമായി ജെഡിയു നേതാവ് പ്രശാന്ത് കിഷോർ. പതിനാറ് ബിജെപി ഇതര മുഖ്യമന്ത്രിമാരുണ്ടെന്നും അവർ ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കണമെന്നും കിഷോർ ട്വിറ്ററിൽ കുറിച്ചു.
'പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചു. ഇപ്പോൾ ജുഡീഷ്യറിക്ക് അപ്പുറം ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കേണ്ടത് ഈ നിയമങ്ങള്‍ നടപ്പാക്കേണ്ടിവരുന്ന സംസ്ഥാനങ്ങളിലെ പതിനാറ് ബിജെപി ഇതര മുഖ്യമന്ത്രിമാരാണ്. മൂന്ന് മുഖ്യമന്ത്രിമാര്‍ (പഞ്ചാബ്, കേരളം, ബംഗാള്‍) പൗരത്വ ഭേദഗതി ബില്ലിനോടും എന്‍.ആര്‍.സിയോടും നോ പറഞ്ഞു.മറ്റുള്ളവരും തങ്ങളുടെ നിലപാട് വ്യക്തമാക്കണം'-പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.
എന്‍ഡിഎ സര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും മാരകമായ ചേരുവകളാണെന്നായിരുന്നു കഴിഞ്ഞദിവസം പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നത്.
ബില്ലിനെ ചൊല്ലി രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം കത്തുന്നതിനിടെയാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കും മാരത്തണ്‍ സംവാദങ്ങള്‍ക്കും ഒടുവിലാണ് പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ച രാജ്യസഭ പാസാക്കിയത്. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വച്ചതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറി.
Read Also: പൗരത്വ ഭേദഗതി ബില്‍ ഇനി നിയമം; രാഷ്ട്രപതി ഒപ്പിട്ടു
