Asianet News MalayalamAsianet News Malayalam

Goa Election 2022 : മരുമകള്‍ എതിര്‍ സ്ഥാനാര്‍ത്ഥി; പത്രിക പിന്‍വലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന്റെ മരുമകള്‍ ദേവിയ വിശ്വജിത് റാണെയെ തന്നെ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.
 

Pratap Sinh Rane withdraw nomination after BJP Fields daughter in law
Author
Panaji, First Published Jan 27, 2022, 10:07 PM IST

പനാജി: തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ഗോവയില്‍ (Goa) കോണ്‍ഗ്രസിന് (Congress) തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഏറ്റവും കൂടുതല്‍ കാലം ഗോവന്‍ മുഖ്യമന്ത്രിയുമായ പ്രതാപ് സിന്‍ഹ് റാണെ (Pratap Sinh Rane) പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചു. പോറിം മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കാന്‍ തീരുമാനിച്ചത്. ആരോഗ്യപരമായ കാരണങ്ങളാലാണ് പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും കുടുംബ പ്രശ്‌നങ്ങളില്ലെന്നും 87കാരനായ പ്രതാപ് സിന്‍ഹ് മാധ്യമങ്ങളോട് പറഞ്ഞു. പൊറിം മണ്ഡലത്തില്‍ നിന്ന് പ്രതാപ് സിന്‍ഹ് റാണെ മത്സരിക്കുമെന്ന് ഡിസംബറില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന്റെ മരുമകള്‍ ദേവിയ വിശ്വജിത് റാണെയെ തന്നെ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.

പോറിം മണ്ഡലത്തില്‍ തുടര്‍ച്ചയായി 11 തവണ എംഎല്‍എയായ നേതാവാണ് പ്രതാപ് സിന്‍ഹ് റാണെ. തെരഞ്ഞെടുപ്പില്‍ ഇതുവരെ തോറ്റിട്ടില്ല. അദ്ദേഹത്തിന്റെ മകന്‍ വിശ്വജീത് റാണെ ബിജെപി മന്ത്രിയാണ്. പാര്‍ട്ടി തീരുമാനിച്ചാല്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്നായിരുന്നു പ്രതാപ് സിന്‍ഹ് റാണെയുടെ മുന്‍നിലപാട്. കഴിഞ്ഞ ശനിയാഴ്ച സ്ഥാനാര്‍ത്ഥികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. അദ്ദേഹത്തിന്റെ പിന്‍മാറ്റം കോണ്‍ഗ്രസിന് മണ്ഡലത്തില്‍ വലിയ തിരിച്ചടിയായും. 

Follow Us:
Download App:
  • android
  • ios