ഗുജറാത്തിലെ ഗാന്ധിനഗറില്‍ വസതിയില്‍ വെച്ചായിരുന്നു സന്ദര്‍ശനം 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെനിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദര്‍ശിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ വസതിയില്‍ വെച്ചായിരുന്നു സന്ദര്‍ശനം. അരമണിക്കൂറോളം സമയം ഇവര്‍ക്കൊപ്പം വസതിയില്‍ ചിലവഴിച്ച രാഷ്ട്രപതി ഹീരാ ബെനിന് ആയൂര്‍ ആരോഗ്യസൗഖ്യം നേര്‍ന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തിയതാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിത കോവിന്ദും. 

Scroll to load tweet…