Asianet News MalayalamAsianet News Malayalam

പവന്‍ ഗുപ്തയുടെയും ദയാഹര്‍ജി തള്ളി; വധശിക്ഷയ്ക്കുള്ള പുതിയ തീയതിക്കായി നിര്‍ഭയയുടെ കുടുംബം കോടതിയിലേക്ക്

വധശിക്ഷ നടപ്പാക്കാനുള്ള ദിവസം തീരുമാനിക്കണമെന്നാവശ്യപ്പെട്ട് ദില്ലി കോടതിയില്‍ പുതിയ അപേക്ഷ നല്‍കുമെന്നാണ് നിര്‍ഭയയുടെ കുടുംബത്തിന്‍റെ അഭിഭാഷക സീമ ഖുശ്വാഹ അറിയിച്ചിരിക്കുന്നത്.

president ram nath kovind rejects  mercy plea of nirbhaya case convict pawan gupta
Author
Delhi, First Published Mar 4, 2020, 3:30 PM IST

ദില്ലി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളി. ഇതോടെ പ്രതികളുടെ  വധശിക്ഷ നടപ്പാക്കാൻ പുതിയ ദിവസം നിശ്ചയിക്കാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നിർഭയയുടെ കുടുംബം. ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസത്തിനു ശേഷം വധശിക്ഷ നടപ്പാക്കാമെന്നാണ് ചട്ടം.

വധശിക്ഷ നടപ്പാക്കാനുള്ള ദിവസം തീരുമാനിക്കണമെന്നാവശ്യപ്പെട്ട് ദില്ലി കോടതിയില്‍ പുതിയ അപേക്ഷ നല്‍കുമെന്നാണ് നിര്‍ഭയയുടെ കുടുംബത്തിന്‍റെ അഭിഭാഷക സീമ ഖുശ്വാഹ അറിയിച്ചിരിക്കുന്നത്. പ്രതികളുടെ നിയമപരമായ എല്ലാ അവകാശങ്ങളും അവസാനിച്ചു. ഇനി കോടതി തീരുമാനിക്കുന്ന ദിവസം പ്രതികളുടെ വധശിക്ഷയ്ക്കുള്ള അന്തിമദിവസമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷക പറഞ്ഞു. 

നിര്‍ഭയ കേസ് പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവര്‍ക്കുള്ള വധശിക്ഷ ജനുവരി 22ന്  നടത്താനായിരുന്നു ആദ്യം തീരുമാനമായത്. പ്രതികള്‍ പ്രത്യേകം ദയാഹര്‍ജികള്‍ നല്‍കിയതിനാല്‍ പിന്നീട് നാല് തവണ മരണവാറണ്ട് സ്റ്റേ ചെയ്യേണ്ടി വന്നു. പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇതോടെയാണ് കേസിലെ പ്രതികള്‍ക്കു മുന്നിലെ നിയമപരമായ അവകാശങ്ങളെല്ലാം അവസാനിച്ചത്.

Follow Us:
Download App:
  • android
  • ios