വാരണാസി: കൊറോണ വൈറസ് അണുബാധയ്ക്കെതിരായി അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനിടെ ശിവലിംഗത്തിൽ മാസ്ക് ധരിപ്പിച്ച് പൂജാരി. വാരണാസിയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. കൃഷ്ണ ആനന്ദ് പാണ്ഡെ എന്ന പൂജാരിയാണ് ശിവലിം​ഗത്തെ മാസ്ക് ധരിപ്പിച്ചത്. 

"കൊറോണ വൈറസ് രാജ്യത്തുടനീളം വ്യാപിച്ചിരിക്കുകയാണ്. വൈറസിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഞങ്ങൾ വിശ്വനാഥനെ മാസ്ക് ധരിപ്പിച്ചു. തണുപ്പുള്ളപ്പോൾ വസ്ത്രങ്ങൾ ധരിക്കുന്നതും ചൂടാകുമ്പോൾ എസികളോ ഫാനുകളോ ഇടുന്നതുപോലെ, ഞങ്ങൾ ദൈവങ്ങൾക്ക് മാസ്കുകൾ നൽകി," കൃഷ്ണ ആനന്ദ് പാണ്ഡെ പറഞ്ഞു.

Read Also: 'അവൻ സുരക്ഷിതനാണെങ്കിൽ ഞങ്ങളും സുരക്ഷിതർ'; ശിവലിം​ഗത്തിനും മാസ്ക് ധരിപ്പിച്ച് ഭക്തർ

വൈറസ് പടരാതിരിക്കാൻ വിഗ്രഹങ്ങളിൽ തൊടരുതെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. വിഗ്രഹത്തിൽ സ്പർശിച്ചാൽ വൈറസ് പടരുകയും കൂടുതൽ ആളുകളിലേക്ക് രോഗം ബാധിക്കുമെന്നും ആനന്ദ് പാണ്ഡെ കൂട്ടിച്ചേർത്തു. മാസ്ക് ധരിച്ചാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തരും പൂജാരിയും പ്രാർത്ഥന നടത്തുന്നത്.