എന്നാല്‍ ഗ്രാമവാസികളും കുട്ടികളുടെ രക്ഷിതാക്കളും ദുര്‍ഗ പ്രസാദ് ജെയ്സ്വാളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാള്‍ സ്ഥിരമായി ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാറുണ്ടെന്നും കുട്ടികള്‍ക്ക് മുന്നില്‍ വസ്ത്രം ധരിക്കാതെയാണ് വിശ്രമിക്കാറുള്ളതെന്നും നാട്ടുകാര്‍ ആരോപിച്ചു.

ലക്നൗ: ഉത്തര്‍ പ്രദേശില്‍ സ്കൂള്‍ സമയത്ത് മദ്യപിച്ച് വിവസ്ത്രനായി കുട്ടികള്‍ക്ക് മുന്നില്‍ കിടന്നുറങ്ങിയ ഹെഡ്‍മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍. ബഹ്റൈച് ജില്ലയിലാണ് സംഭവം. വിശ്വേശ്വര്‍ഗഞ്ച് ബ്ലോക്കിലെ ശിവ്പൂര്‍ ബൈറഗി പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകന്‍ ദുര്‍ഗ പ്രസാദ് ജെയ്സ്വാളിനെയാണ് അധികൃതര്‍ സസ്പെന്റ് ചെയ്തത്.

മദ്യപിച്ച് ലക്കുകെട്ട ഹെഡ്‍മാസ്റ്റര്‍ കുട്ടികള്‍ക്ക് മുന്നില്‍ വിവസ്ത്രനായി കിടന്നുറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം വീഡിയോയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ഗ്രാമവാസികളും കുട്ടികളുടെ രക്ഷിതാക്കളും ദുര്‍ഗ പ്രസാദ് ജെയ്സ്വാളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാള്‍ സ്ഥിരമായി ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാറുണ്ടെന്നും കുട്ടികള്‍ക്ക് മുന്നില്‍ വസ്ത്രം ധരിക്കാതെയാണ് വിശ്രമിക്കാറുള്ളതെന്നും നാട്ടുകാര്‍ ആരോപിച്ചു.

ഹെഡ്‍മാസ്റ്ററുടെ ഇത്തരം പ്രവൃത്തികള്‍ കാരണം പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നത് നിര്‍ത്തിയതാണെന്നും നാട്ടുകാര്‍ പറഞ്ഞു. പരാതികള്‍ ഉയര്‍ന്നതോടെ സംഭവം അന്വേഷിക്കാന്‍ ബേസിക് ശിക്ഷാ അധികാരി, ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന് ശേഷമാണ് അധ്യാപകനെ സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ വകുപ്പു തല അന്വേഷണം നടന്നുവരികയാണെന്നും ആവശ്യമെന്ന് കണ്ടാല്‍ ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

Read also: 'ത്രീ ഇഡിയറ്റ്‍സി'ലെ രം​ഗം പുനരാവിഷ്കരിച്ച് യുവാവും സ്ത്രീകളും, മുന്നറിയിപ്പുമായി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്