പെരുമയുടെ പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്താനാകില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ബാധ്യതയാണെന്നും മോദി പറഞ്ഞു.   

ദില്ലി: സ്വകാര്യവത്‍കരണത്തില്‍ ഊന്നി പ്രധാനമന്ത്രി നരേന്ദ്ര മോദി. പെരുമയുടെ പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്താനാകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ബാധ്യതയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുക സര്‍ക്കാര്‍ ജോലിയല്ല. സര്‍ക്കാരിന്‍റെ ശ്രദ്ധയുണ്ടാവേണ്ടത് ജനക്ഷേമത്തിലാണെന്നും മോദി പറഞ്ഞു.