മലയാളത്തിൽ വിഷു ആശംസയും ഈദ് അടക്കം വരാൻ പോകുന്ന ആഘോഷങ്ങൾക്കുള്ള ആശംസയും നേർന്നാണ് മൻ കീബാതിന്റെ നൂറ്റി ഇരുപതാം എപ്പിസോഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയത്. 

ദില്ലി: വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച മലയാളികളെ മൻകീ ബാതിൽ പ്രശംസിച്ച് മോദി. ഖേലോ ഇന്ത്യ ദേശീയ ​ഗെയിംസിൽ സ്വർണമെഡൽ നേടിയ ജോബി മാത്യുവിനെയും മലയാളി റാപ്പർ ഹനുമാൻകൈൻഡിനെയുമാണ് മോദി മൻ കീ ബാതിൽ പ്രശംസിച്ചത്. മലയാളികൾക്ക് വിഷു ആശംസകളും മോദി നേർന്നു.

മലയാളത്തിൽ വിഷു ആശംസയും ഈദ് അടക്കം വരാൻ പോകുന്ന ആഘോഷങ്ങൾക്കുള്ള ആശംസയും നേർന്നാണ് മൻ കീബാതിന്റെ നൂറ്റി ഇരുപതാം എപ്പിസോഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയത്. ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ പാരാ പവർ ലിഫ്റ്റിംഗിൽ 65 കിലോ പുരുഷ വിഭാഗത്തിൽ 148 കിലോ ഉയർത്തി സ്വർണം നേടിയ ജോബി മാത്യുവിന്റെ നേട്ടത്തെ കുറിച്ചും മോദി വിവരിച്ചു. ജോബിയെപോലുള്ളവർ പ്രചോദനമാണെന്നും മോദി പറഞ്ഞു. ഭിന്നശേഷിക്കാരനായ ജോബി മാത്യു ആലുവ സ്വദേശിയാണ്. നേട്ടത്തിൽ ആശംസയറിയിച്ച് ജോബിക്ക് നേരത്തെ മോദി കത്തയച്ചിരുന്നു.

രാജ്യത്തെ പരമ്പരാഗത ആയോധനകലകൾ പ്രസിദ്ധിയാർജിക്കുന്നതിനെ കുറിച്ച് വിവരിച്ചപ്പോഴാണ് മലയാളി റാപ്പ് ഗായകനായ ഹൈനുമാൻ കൈൻഡ് എന്നറിയപ്പെടുന്ന സൂരജ് ചെറുകാടിനെ പരാമർശിച്ചത്. ഹനുമാൻ കൈൻഡിന്റെ പുതുതായി റിലീസ് ചെയ്ത റൺ ഇറ്റ് അപ്പ് എന്ന പാട്ടിന്റെ വീഡിയോയിൽ കളരിപ്പയറ്റടക്കം ഇന്ത്യയിലെ പല ആയോധനകലകളും ഉൾപ്പെടുത്തിയിരുന്നു. പാട്ടിന് വലിയ പ്രചാരം ലഭിക്കുന്നുണ്ടെന്നും മോദി ചൂണ്ടിക്കാടടി. രണ്ടര കോടിയിലധികം പേരാണ് ഈ പാട്ട് യൂട്യൂബിൽ ഇതുവരെ കണ്ടത്.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates