ഓറഞ്ച് നിറത്തിലുള്ള സിഖ് തലപ്പാവണിഞ്ഞാണ് പ്രധാനമന്ത്രി എത്തിയത്. നീല നിറത്തിലുള്ള തലപ്പാവണിഞ്ഞെത്തിയ മന്‍മോഹന്‍ സിംഗും നരേന്ദ്രമോദിയും പരസ്പരം കൈകള്‍ കോര്‍ത്ത് നില്‍കുന്ന ചിത്രം ട്വിറ്ററില്‍ ട്രെന്‍റിംഗ് ആയിരിക്കുകയാണ്.
ദില്ലി: ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും തമ്മില്‍ കണ്ടു മുട്ടിയപ്പോഴുള്ള ചിത്രങ്ങള്‍ വൈറലാകുന്നു. സിഖ് തലപ്പാവുകളണിഞ്ഞ മോദിയുടെയും മന്‍മോഹന്‍ സിംഗിന്‍റെയും ചിത്രങ്ങള്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്.
ഓറഞ്ച് നിറത്തിലുള്ള സിഖ് തലപ്പാവണിഞ്ഞാണ് പ്രധാനമന്ത്രി എത്തിയത്. നീല നിറത്തിലുള്ള തലപ്പാവണിഞ്ഞെത്തിയ മന്‍മോഹന്‍ സിംഗും നരേന്ദ്രമോദിയും പരസ്പരം കൈകള്‍ കോര്‍ത്ത് നില്‍കുന്ന ചിത്രം ട്വിറ്ററില്‍ ട്രെന്‍റിംഗ് ആയിരിക്കുകയാണ്. എത്ര മനോഹരമാണീ ചിത്രം എന്ന അടിക്കുറിപ്പോടെ നിരവധിപേരാണ് ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ളത്.
