'രാജ്യത്തിനായി മികച്ച സംഭാവനകൾ  നൽകിയിട്ടുള്ളവർ ആണ് കേരളീയർ. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ  ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ'- മോദി ട്വിറ്ററില്‍ കുറിച്ചു.

ദില്ലി: കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകൾ. രാജ്യത്തിനായി മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവർ ആണ് കേരളീയർ. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ- മോദി ട്വിറ്ററില്‍ കുറിച്ചു.

മലയാളത്തിന് പുറമെ ഇംഗ്ലീഷിലും പ്രധാനമന്ത്രി ആശംസാകുറിപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കേരളത്തിന് പുറമേ ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കും പിറവികൊണ്ട ദിനത്തില്‍ അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

കേരളത്തിനു പുറമേ കര്‍ണാടകയിലെ ജനങ്ങള്‍ക്കും പ്രാദേശിക ഭാഷക്ക് പുറമേ ഇംഗ്ലീഷിലും ആശംസ നേര്‍ന്നിട്ടുണ്ട്. മറ്റിടങ്ങളില്‍ അതാതിടങ്ങളിലെ പ്രാദേശിക ഭാഷയിലാണ് ആശംസ നേര്‍ന്നിരിക്കുന്നത്.

Scroll to load tweet…