"ശ്രീമതി സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍. അവരുടെ ദീർഘായുസിനും  ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു" എന്നാണ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചിരിക്കുന്നത്. 

ദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് നരേന്ദ്ര മോദി സോണിയാ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. "ശ്രീമതി സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍. അവരുടെ ദീർഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു" എന്നാണ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചിരിക്കുന്നത്. 

എക്സ് പോസ്റ്റ് :

Scroll to load tweet…


ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷയായി തുടര്‍ന്ന വ്യക്തിയാണ് സോണിയാ ഗാന്ധി. എന്നാല്‍ ആരോഗ്യപരമായ ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ് ഇവര്‍. ജന്മദിനാഘോഷങ്ങള്‍ പാടില്ലെന്ന് സോണിയാ ഗാന്ധി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യസഭാ എം പിയും കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയുമാണ്. അതേ സമയം സോണിയാ ഗാന്ധിക്ക് ജോര്‍ജോ സോറോസ് ഫൗണ്ടേഷന്‍ ഫണ്ട് നല്‍കുന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. 

ക്രിസ്മസ്-ന്യൂ ഇയര്‍ കാലത്ത് നാട്ടിലെത്താന്‍ ട്രെയിന്‍ ടിക്കറ്റുകളില്ല ; കൊള്ളലാഭം കൊയ്യാന്‍ സ്വകാര്യ ബസുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം