Asianet News MalayalamAsianet News Malayalam

'ശ്രീലങ്കയുമായുള്ള ബന്ധം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ളത്'; പ്രധാനമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും നിലകൊണ്ട ഇന്ത്യയെ പ്രകീർത്തിക്കുന്നുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ പറഞ്ഞു. 
 

prime minister narendra modi praise Sri Lanka
Author
Delhi, First Published Sep 26, 2020, 2:59 PM IST

ദില്ലി: ശ്രീലങ്കയുമായുള്ള ബന്ധം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ശ്രീലങ്ക വെര്‍ച്ച്വല്‍ ഉഭയകക്ഷി ചര്‍ച്ചയിലാണ് മോദിയുടെ പരാമര്‍ശം. ശ്രീലങ്കയുമായുള്ള സഹകരണത്തിന് ഇന്ത്യ വലിയ പ്രധാന്യം നൽകുന്നുണ്ടെന്നും മോദി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും നിലകൊണ്ട ഇന്ത്യയെ പ്രകീർത്തിക്കുന്നുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios