Asianet News MalayalamAsianet News Malayalam

യാസ് ചുഴലിക്കാറ്റ്; നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി, ബംഗാളും ഒഡീഷയും സന്ദര്‍ശിക്കും

ഭുവനേശ്വറിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ഏറ്റവും അധികം ദുരിതമുണ്ടായ പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തും. 
 

Prime minister narendra modi visit West Bengal and odisha
Author
Delhi, First Published May 28, 2021, 7:51 AM IST

കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാളിലും ഒഡീഷയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശനം നടത്തും. ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടം അദ്ദേഹം വിലയിരുത്തും. ഭുവനേശ്വറിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ഏറ്റവും അധികം ദുരിതമുണ്ടായ പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തും. 

പിന്നീട് ബംഗാളിലെത്തുന്ന അദ്ദേഹം അവിടെയുണ്ടായ നാശനഷ്ടവും വിലയിരുത്തും. ഒഡീഷയിലും ബംഗാളിലും ഒരു കോടിയിലധികം പേരെ ചുഴലിക്കാറ്റ് ബാധിച്ചതായിട്ടാണ് സർക്കാർ കണക്ക്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സഭ പിന്തുണ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios