ഷില്ലോങ്ങിൽ എത്തുന്ന മോദി നോർത്ത് ഈസ്റ്റ് കൗൺസിലിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കും. 6800 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടും

ദില്ലി: മേഘാലയ, ത്രിപുര സംസ്ഥാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കും. ഷില്ലോങ്ങിൽ എത്തുന്ന മോദി നോർത്ത് ഈസ്റ്റ് കൗൺസിലിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കും. 6800 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടും. ശേഷം ത്രിപുരയിലേക്ക് പോകുന്ന പ്രധാനമന്ത്രി അഗർത്തലയിലും വിവിധ പദ്ധതികളുടെ ഉൽഘാടനം നിർവഹിക്കും. രണ്ട് സംസ്ഥാനങ്ങളിലും മാസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

'രാജ്യത്തെ സുരക്ഷിതമായി നിർത്തുന്നതിൽ എന്നും കടപ്പെട്ടിരിക്കുന്നു', സൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി