ദില്ലി: രാജ്യത്ത് സ്വകാര്യ ക്ലിനിക്കുകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി അജയ് ഭല്ല എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. സ്വകാര്യ ക്ലിനിക്കുകളും, നഴ്സിംഗ് ഹോമുകളും തുറക്കാൻ അനുവദിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരുടെ പ്രവ‍ർത്തനം ഉറപ്പാക്കണമെന്നാണ്  ആഭ്യന്ത്ര സെക്രട്ടറിയുടെ നി‍‌‌ർദ്ദേശം. 

സ്വകാര്യ ലാബുകൾക്കും പ്രവ‌ർത്തിക്കാൻ അനുമതി നൽകണമെന്ന് കത്തിൽ പറയുന്നു, ലോക്ക് ഡൗൺ കാലത്ത് ആരോഗ്യ പ്രവർത്തകരുടെ യാത്ര തടസപ്പെടുന്നത് പ്രതിരോധന പ്രവർ‌ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് ഒഴിവാക്കണമെന്നും കത്തിൽ പറയുന്നു. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഇതിൽ വീഴ്ചയുണ്ടാകുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.