Asianet News MalayalamAsianet News Malayalam

സ്വകാര്യ ട്രെയിനുകളുടെ നിരക്ക് അവര്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ കോടിക്കണക്കിന് പേര്‍ ഗതാഗതത്തിനായി റെയില്‍വേയെ ആശ്രയിക്കുന്നതിനാല്‍ രാഷ്ട്രീയപരമായി സ്വാധീനിക്കുന്നതാണ് റെയില്‍വേ യാത്രാനിരക്ക്.
 

Private Railways To Set Their Own Fares: Government
Author
New Delhi, First Published Sep 18, 2020, 4:38 PM IST

ദില്ലി: സ്വകാര്യ ട്രെയിനുകള്‍ക്ക് യാത്രാ നിരക്ക് നിശ്ചയിക്കാന്‍ അനുവാദം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനാണ് നിരക്ക് നിശ്ചയിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരം നല്‍കുന്നത്. സ്വകാര്യ ട്രെയിന്‍ സര്‍വീസ് നടത്തുന്നവര്‍ക്ക് അവരുടെ രീതിയില്‍ നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം നല്‍കും. പക്ഷേ ഇതേ റൂട്ടുകളില്‍ എസി ബസുകളും വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ടെന്ന് അവര്‍ ഓര്‍ക്കണമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ് പറഞ്ഞു.

ഇന്ത്യയില്‍ കോടിക്കണക്കിന് പേര്‍ ഗതാഗതത്തിനായി റെയില്‍വേയെ ആശ്രയിക്കുന്നതിനാല്‍ രാഷ്ട്രീയപരമായി സ്വാധീനിക്കുന്നതാണ് റെയില്‍വേ യാത്രാനിരക്ക്. മോദി സര്‍ക്കാറിന്റെ കീഴില്‍ റെയില്‍വേയുടെ സ്വകാര്യവത്കരണം വേഗത്തില്‍ നടക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ നടത്തിപ്പുകാര്‍ക്ക് നല്‍കുന്നത്.

ആല്‍സ്റ്റം എസ്എ, ബോംബാര്‍ഡിയര്‍ ഐഎന്‍സി, ജിഎംഎര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍. അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് റെയില്‍വേ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്. അടുത്ത അഞ്ച് വര്‍ഷത്തില്‍ 7.5 ബില്ല്യണ്‍ ഡോളറിന്റെ സ്വകാര്യനിക്ഷേപം റെയില്‍വേയിലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. റെയില്‍വേ ആധുനികവത്കരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യമാണ്. ജപ്പാന്‍ വായ്പയുപയോഗിച്ചാണ് രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തുടക്കമിട്ടത്. 2023ല്‍ ബുള്ളറ്റ് ട്രെയിന്‍ ഓടുമെന്നാണ് പ്രതീക്ഷ. 

151 സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാനുള്ള തീരുമാനത്തില്‍ കമ്പനികളോട് അവരുടെ താല്‍പര്യം അറിയിക്കാന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ദില്ലി, മുംബൈ റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കാനും നിക്ഷേപകരുടെ താല്‍പര്യം തേടിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios