ലക്നൗ: ഹത്റാസ് സംഭവത്തിൽ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ രൂക്ഷമായ വിമ‍ർശനം ഉയ‍ർത്തി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. 

പ്രശ്നങ്ങൾ ച‍‍ർച്ചയിലൂടെ പരിഹരിക്കുമെന്ന് യുപി സ‍ർക്കാർ പറഞ്ഞതിൻ്റെ അർത്ഥം ഇരയുടെ ബന്ധുക്കളെ കേൾക്കുമെന്ന് തന്നെയാണോ എന്ന് വ്യക്തമാവണമെന്ന് പ്രിയങ്ക പറഞ്ഞു. ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്കെതിരെ ഇപ്പോഴും ബിജെപി പ്രചാരണം നടത്തുകയാണ്. 

പെൺകുട്ടിയുടെ കുടുംബത്തോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഹത്റാസ് ജില്ലാ മജിസ്ട്രേറ്റിനെ ഇനിയും നീക്കാത്തതെന്ത് കൊണ്ടാണെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാത്തതെന്തു കൊണ്ടാണെന്നും പ്രിയങ്ക ​ഗാന്ധി ചോദിച്ചു.