Asianet News MalayalamAsianet News Malayalam

ഉത്തർപ്രദേശിലേക്ക് ഒരു ലക്ഷം മാസ്കുകൾ അയച്ച് പ്രിയങ്കാ ​ഗാന്ധി; ഭക്ഷണവും റേഷനും നൽകും

സംസ്ഥാനത്തെ 47 ലക്ഷം ആളുകൾക്ക് ഭക്ഷണവും റേഷനും നൽകാൻ പാർട്ടി തീരുമാനിച്ചിട്ടുള്ളതായും ലാലൻ കുമാർ കൂട്ടിച്ചേർത്തു.  
 

priyanka gandhi sent masks to up
Author
Lucknow, First Published May 9, 2020, 10:03 AM IST

ലക്നൗ: കൊവിഡ് വ്യാപനത്തെ ചെറുക്കാൻ ഒരു ലക്ഷം ഫേസ്മാസ്കുകൾ ഉത്തർപ്രദേശിലേക്ക് അയച്ച് പ്രിയങ്ക ​ഗാന്ധി. പാർട്ടി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ പാർട്ടി പ്രവർത്തകർ ശനിയാഴ്ച മുതൽ മാസ്ക് വിതരണം ആരംഭിക്കുമെന്ന് ഉത്തർപ്രദേശ് കോൺ​ഗ്രസ് മീഡിയ കോർഡിനേറ്റർ ലാലൻ കുമാർ അറിയിച്ചു. സംസ്ഥാനത്തെ 47 ലക്ഷം ആളുകൾക്ക് ഭക്ഷണവും റേഷനും നൽകാൻ പാർട്ടി തീരുമാനിച്ചിട്ടുള്ളതായും ലാലൻ കുമാർ കൂട്ടിച്ചേർത്തു.  

56342 പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിതരായിട്ടുള്ളത്. 1886 പേർ മരിച്ചു. ആരോ​ഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചാണിത്. 37916 പേരിലാണ് കൊവിഡ് ബാധ സജീവമായിട്ടുള്ളത്. അതേ സമയം 16539 പേർ ചികിത്സയിലൂടെ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് രോ​ഗത്തിൽ നിന്ന് മുക്തരാകുന്നവരുടെ നിരക്ക് ഉയരുകയാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. 29.36 ശതമാനമാണ് നിലവിലെ രോ​ഗമുക്തി നിരക്ക്. 

ക്വാറന്‍റൈനില്‍ പോവാതെ തമിഴ്‍നാട്ടിലെ റെഡ് സോണില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരത്തിനടുത്ത്; ഇതുവരെ മരണം 1981 ...

കേരളത്തിന്‍റെ 'പ്രത്യേക പ്രതിനിധി' എവിടെ? ഉത്തരേന്ത്യയില്‍ കുടുങ്ങിയ മലയാളി സമൂഹം ചോദിക്കുന്നു ...

 

Follow Us:
Download App:
  • android
  • ios