Asianet News MalayalamAsianet News Malayalam

പാക് അനുകൂല മുദ്രാവാക്യം; കർണാടകയില്‍ മൂന്ന് കശ്മീരി വിദ്യാർത്ഥികൾ അറസ്റ്റിൽ

പാകിസ്ഥാൻ സിന്ദാബാദ്, ഫ്രീ കശ്മീർ പരാമർശങ്ങളുളള ഇവർ തന്നെ ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഹുബ്ബളളിയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥികളാണ് മൂവരും.

pro pakistan slogans student arrested in karnataka
Author
Bangalore, First Published Feb 15, 2020, 5:48 PM IST

ബംഗ്ലൂരു: പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്ന് കശ്മീരി വിദ്യാർത്ഥികൾ കർണാടകത്തിൽ അറസ്റ്റിൽ. ഹുബ്ബളളിയിലെ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. പാകിസ്ഥാന് സിന്ദാബാദ് വിളിക്കുന്ന ഇവരുടെ വീഡിയോ പുറത്തുവന്നിരുന്നു. കശ്മീരിലെ ഷോപിയാൻ സ്വദേശികളായ ആമിർ, ബാസിത്, താലിബ് എന്നീ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്.

പാകിസ്ഥാൻ സിന്ദാബാദ്, ഫ്രീ കശ്മീർ പരാമർശങ്ങളുളള ഇവർ തന്നെ ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഹുബ്ബളളിയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥികളാണ് മൂവരും. പുൽവാമ ദിനത്തിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ വിദ്യാർത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളേജിലേക്ക് സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായെത്തി.

തുടർന്ന് കോളേജിലെത്തിയ പൊലീസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. വാഹനത്തിൽ കയറ്റുന്നതിനിടെ ഇവരെ നേരെ ബജ്റംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഗോകുലം റോഡ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ധാർവാഡ് പൊലീസ് കമ്മീഷണർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios