വാർത്തകൾ നിയന്തിക്കാനുള കേന്ദ്ര സർക്കാർ നിലപാടുകൾ പ്രതിക്ഷേധാർഹമെന്ന് ശ്രേയാംസ് കുമാർ
- Home
- News
- India News
- പൗരത്വഭേദഗതി നിയമത്തില്‍ രാജ്യവ്യാപക പ്രതിഷേധം; മംഗളുരു വെടിവയ്പ്പില്‍ അന്വേഷണം പ്രഖ്യാപിച്ചു - Live Updates
പൗരത്വഭേദഗതി നിയമത്തില്‍ രാജ്യവ്യാപക പ്രതിഷേധം; മംഗളുരു വെടിവയ്പ്പില്‍ അന്വേഷണം പ്രഖ്യാപിച്ചു - Live Updates

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുകയാണ്. പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശിലുണ്ടായ അക്രമസംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം 11 ആയി. യുപിയിൽ സർവകലാശാലകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്,
'വാർത്തകൾ നിയന്തിക്കുന്ന നിലപാടുകള്‍ പ്രതിഷേധാര്‍ഹം'
മലേഷ്യൻ പ്രധാനമന്ത്രിയുടെ പ്രസ്താവന തള്ളി ഇന്ത്യ
പൗരത്വഭേദഗതി നിയമത്തെക്കുറിച്ചുള്ള പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് വിദേശകാര്യ മന്ത്രാലയം. പൗരത്വഭേദഗതി നിയമം ഒരിന്ത്യൻ പൗരനെയും ബാധിക്കില്ലെന്നും ഇന്ത്യ ഒരു മതവിശ്വാസത്തിനും എതിരല്ലെന്നും മന്ത്രാലയം അറിയിച്ചു.
ഭേദഗതി ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും അതില്‍ അഭിപ്രായം പറയരുതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ മുസ്ലിങ്ങളുടെ പൗരത്വ അവകാശം ഹനിക്കുന്നതായി മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മൊഹമ്മദ് പറഞ്ഞിരുന്നു.
ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗം ആരംഭിച്ചു
പൗരത്വഭേദഗതി നിയമത്തില്‍ ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗം ദില്ലിയിൽ തുടങ്ങി.
പൗരത്വഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം
പൗരത്വഭേദഗതി നിയമത്തില്‍ കോൺഗ്രസ് കോർ കമ്മിറ്റി യോഗം ചേരും. ഇന്ന് വൈകുന്നേരം നാലരക്ക് സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം.
മംഗളുരു വെടിവയ്പ്പില്‍ അന്വേഷണം
വ്യാഴാഴ്ച മംഗളുരുവില്‍ നടന്ന വെടിവയ്പ്പില്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയിലും അന്വേഷണത്തിന് ഉത്തരവിട്ടത്.
മംഗളുരുവില്‍ കര്‍ഫ്യൂവിന് ഇളവ്
മംഗളുരുവില്‍ കര്‍ഫ്യൂവിന് ഇളവ്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മുതല്‍ ആറ് വരെയാണ് ഇളവ്. നാളെ പകലും കര്‍ഫ്യൂവില്‍ ഇളവ്. നിരോധനാജ്ഞ പിന്‍വലിക്കില്ല. തീരുമാനം മുഖ്യമന്ത്രി പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍. വിദ്യാര്‍ത്ഥികളെ സുരക്ഷിതരായി എത്തിക്കണമെന്നുമ മുഖ്യമന്ത്രി യെദ്യൂരപ്പ.
ചന്ദ്രശേഖർ ആസാദിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും
ഭീം ആർമി തലവൻ ചന്ദ്രശേഖറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചന്ദ്രശേഖറിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജമാ മസ്ജിദില്‍ വലിയ പ്രക്ഷോഭം നയിച്ച ചന്ദ്രശേഖർ ആസാദിനെ പുലർച്ചെ 3.30 ഓടെയാണ് കസ്റ്റഡിയിലെടുത്തത്. ജമാ മസ്ജിദിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ചന്ദ്രശേഖർ കസ്റ്റഡിയിൽ പോകാൻ തയ്യാറായത്.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കേന്ദ്രത്തിന് കത്ത്
പൗരത്വ ഭേദഗതി നിയമത്ത അനുകൂലിച്ച് ആയിരത്തിലധികം അക്കാദമിക് വിദഗ്ധരും ശാസ്ത്രജ്ഞരും കേന്ദ്രത്തിന് കത്തയച്ചു. പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരിൽ അനാവശ്യ ഭയം പടർത്താൻ ശ്രമം നടക്കുന്നുവെന്ന് കേന്ദ്ര നിലപാടിനെ അനുകൂലിക്കുന്നവരാണ് കത്തയച്ചിരിക്കുന്നത്.
പ്രധാനമന്ത്രിക്ക് തീവ്രവാദ ഭീഷണിയുണ്ടെന്ന് രഹസ്യാനേഷണവിഭാഗം
നാളെ നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ രാംലീല മൈതാനത്തെ പരിപാടിക്ക് തീവ്രവാദ ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട്. തീവ്രവാദ സംഘടനയായ ജെയ് ഷേ മുഹമ്മദ് പ്രധാനമന്ത്രിയെ ഉന്നം വയ്ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം. എസ് പി ജിക്കും ദില്ലി പൊലീസിനും ജാഗ്രത നിർദ്ദേശം നല്‍കി. ദില്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയാണ് നാളെ നടക്കാനിരിക്കുന്നത്.
കോഴിക്കോട് സംഘര്‍ഷം; പ്രതിഷേധകര്‍ അറസ്റ്റില്‍
കോഴിക്കോട് സംഘര്‍ഷത്തില്‍ കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ കെ അഭിജിത്ത് അറസ്റ്റിലായി. ഡിസിസി അധ്യക്ഷൻ ടി സിദ്ദീഖ് കെപിസിസി സെക്രട്ടറി അഡ്വ പ്രവീൺ കുമാർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജന സെക്രട്ടറി വിദ്യാ ബാല കൃഷ്ണെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് സംഘര്‍ഷം തുടരുന്നു
കോഴിക്കോട് സംഘർഷം കനക്കുന്നു. പൊലീസ് വാഹനങ്ങൾക്ക് മുകളിൽ കയറി പ്രതിഷേധക്കാർ. പൊലീസ് ലാത്തി വീശുന്നു
മംഗളുരുവിലെ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു
മംഗളൂരിലെ മലയാളി വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കേരള സർക്കാർ കർണാടക സർക്കാരുമായാണ് ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരം ഉദ്യോഗസ്ഥ തലത്തിൽ കർണാടക പൊലീസ് മേധാവിയുൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തി. തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.
കോഴിക്കോട് കോണ്‍ഗ്രസ് മര്‍ച്ചില്‍ സംഘര്‍ഷം
കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. 50 ലേറെ പ്രവർത്തകർ ഓഫീസിന് മുന്നിലെ ബാരിക്കേഡ് ചാടിക്കടന്നു. ഇതോടെ സംഘർഷം രൂക്ഷമായി.
പൗരത്വഭേദഗതി നിയമം ഐക്യം തകർക്കുമെന്ന് ശരദ് പവാര്‍
പൗരത്വഭേദഗതി നിയമം രാജ്യത്തെ മത, സാമൂഹ്യ ഐക്യത്തെ തകർക്കുമെന്ന് ശരദ് പവാർ.
ഉത്തര്‍പ്രദേശിലും ബിഹാറിലും അക്രമങ്ങള്‍
പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ വീണ്ടും അക്രമം. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലും. ബീഹാറിലെ ഭാഗൽപൂരിൽ ബന്തിനിടെയും അക്രമമുണ്ടായി.
ഡിജിറ്റല്‍ ഇന്ത്യയുടെ പിതൃത്വം മോദി ഏറ്റെടുക്കേണ്ട: മുല്ലപ്പള്ളി
ഡിജിറ്റൽ ഇന്ത്യയുടെ പിതൃത്വം മോദി ഏറ്റെടുക്കേണ്ടെന്ന് മുല്ലപ്പള്ളി. ഡിജിറ്റൽ ഇന്ത്യയിൽ ഇൻറർനെറ്റ് നിഷേധിക്കുന്നു. പൗരത്വ ഭേദഗതി നിയമം ഹിന്ദുവിന്‍റെയോ മുസ്ലീമിന്‍റെയോ പ്രശ്നമല്ല. മതേതരത്വത്തിന് പോറലേൽക്കുകയാണ്. ബ്രിട്ടീഷുകാരുടെ പാദസേവകരാണ് മുസ്ലീങ്ങളെ പുറത്താക്കാൻ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി
വിമർശനങ്ങൾക്ക് അടിസ്ഥാനമില്ല; മുല്ലപ്പളളിയെ തള്ളി ഹസ്സനും
സർക്കാർ ചിലവിൽ മനുഷ്യചങ്ങല തീർക്കാൻ തങ്ങൾ ഇല്ലെന്ന് മുല്ലപ്പളിയുടെ പ്രസ്താവന തള്ളി എംഎം ഹസ്സനും. ഒരുമിച്ചുള്ള പ്രക്ഷോഭത്തിനെതിരെയുള്ള വിമർശനത്തിന് അടിസ്ഥാനമില്ല. വർഗീയതയെ തകർക്കാൻ ഏത് രാക്ഷസൻമാരുമായും ചേരും ഹസ്സൻ പറഞ്ഞു.
ബിനോയ് വിശ്വത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്താന്‍ സാധ്യത
ബിനോയ് വിശ്വത്തെ മംഗളൂരു ബർക്ക പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കൂടെ 10 സിപിഐ പ്രവർത്തകരും കസ്റ്റഡിയിൽ. അറസ്റ്റ് രേഖപെടുത്താൻ സാധ്യത.
തിരുവനന്തപുരത്ത് സംഘര്‍ഷം
തിരുവനന്തപുരത്ത് സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജിപിഒ ഉപരോധിക്കുന്നു. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
ജനിച്ച മണ്ണിൽ ജീവിക്കാൻ വേണ്ടിയുള്ള സമരമാണിത്: ചെന്നിത്തല
പിണറായി വിജയന്റെ നഗവൺമെന്റ് നല്ലതായത് കൊണ്ടല്ല ഒരുമിച്ച് സമരം ചെയ്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജ്യം കത്തിയെരിയുമ്പോൾ ഒരുമിച്ച് നിൽക്കുകയാണ് ചെയ്തത്. ആ ഒരുമയുടെ സന്ദേശം രാജ്യം മുഴുവനുമെത്തി. സോണിയാ ഗാന്ധിക്കും രാഹുലിനും മാത്രമേ അമിത് ഷാ യേയും മോദിയേയും എതിർക്കാനാവു എന്നും ചെന്നിത്തല പറഞ്ഞു.
ബാബറി പൊളിച്ചവരെ ശിക്ഷിക്കൽ അനിവാര്യമാണ്, അതിനും' കൂടി വേണ്ടിയുള്ള പോരാട്ടമാണിത്. അമിത് ഷായുടെ മുന്നിൽ പൗരത്വം തെളിയിക്കാൻ രേഖയുമായി പോവേണ്ടത് അപമാനകരം. ജനിച്ച മണ്ണിൽ ജീവിക്കാൻ വേണ്ടിയുള്ള സമരമാണിത്.