ദില്ലി: ദില്ലി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സഫറുൽ ഇസ്ലാം ഖാന് ദില്ലി പൊലീസ് നോട്ടീസ് അയച്ചു. സാമൂഹിക മാധ്യമത്തിലൂടെ വിദ്വേഷ പ്രചരണം നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. വിദ്വേഷ പ്രചരണം നടത്താൻ ഉപയോഗിച്ച ലാപ്ടോപ് ഈ മാസം12 നുള്ളിൽ ഹാജരാക്കാനും പൊലീസ് നിർദ്ദേശിച്ചു. 

നേരത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി സഫറുൽ ഇസ്ലാം ഖാന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മതവിദ്വേഷം പരത്തുന്ന പോസ്റ്റ് ഷെയര്‍ ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. ദില്ലി വസന്ത്കുഞ്ച് സ്വദേശിയാണ് സഫറുൽ ഇസ്ലാം ഖാനെതിരെ ദില്ലി ജോയിന്റ് പൊലീസിന് പരാതി നൽകിയത്. ഐപിസി സെക്ഷന്‍ 124എ (രാജ്യദ്രോഹം), 153എ (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കല്‍) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സഫറുൽ ഇസ്ലാം ഖാനെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Also Read: മതവിദ്വേഷം പരത്തുന്ന പോസ്റ്റ്; ദില്ലി ന്യൂനപക്ഷ കമ്മീഷൻ ചെയർമാനെതിരെ രാജ്യദ്രോഹക്കുറ്റം