ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും നിശ്ചിത കാലയളവില്‍ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ പരോക്ഷമായി വിമർശിച്ച് ഗോവ ഗവർണർ.

കോഴിക്കോട്::ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും നിശ്ചിത കാലയളവില്‍ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ പരോക്ഷമായി വിമർശിച്ച് ഗോവ ഗവർണർ.പി എസ് ശ്രീധരൻപിള്ള .രാഷ്ട്രപതിക്ക് മുകളിൽ ജുഡീഷ്യറി വന്നാൽ അപകടമുണ്ടോ എന്ന് ചർച്ച ചെയ്യേണ്ടതാണ്.രാഷ്ട്രപതിക്ക് മുകളിൽ ജുഡീഷ്യറി വന്നാൽ എന്ത് സംഭവിക്കും എന്നത് ചർച്ച ചെയ്യപ്പെടണം.ജുഡീഷ്യറിയും ലെജിസ്ളേച്ചറും എക്സിക്യൂട്ടീവും ലക്ഷ്മണ രേഖ മറികടക്കരുത് എന്ന് ഭരണഘടന നിർമ്മാതാക്കൾ നിശ്ചയിച്ചിരുന്നു..അത് പാളം തെറ്റി മറ്റൊന്നിലേക്ക് കടന്നാൽ ഉണ്ടാകുന്ന അപകടത്തെ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു


ഗവര്‍ണര്‍ ഭരണത്തിന് തടയിട്ട് സുപ്രീംകോടതി, നിയമസഭ പാസാക്കിയ ബില്ലുകളില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം

വിവാദങ്ങളും അപവാദങ്ങളുമല്ല നാടിനെ നയിക്കുന്നത്. പോസിറ്റീവിസം അല്ല വാർത്ത എന്നാണ് ഇപ്പോഴത്തെ നിലപാട് ' നമുക്ക് പോസിറ്റിവിസം വേണ്ടേ? നെഗറ്റീവ് മാത്രം മതിയോ ?
ഉൽപ്പന്ന വിലയേക്കാൾ കുറഞ്ഞ വിലക്കാണ് പത്രം വിൽക്കുന്നത്. അതിനാൽ അവർ പാത്ര മറിഞ്ഞ് വിളമ്പുന്നുവെന്നുംഅദ്ദേഹം പറഞ്ഞു