ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ദില്ലി ജന്തർ മന്തറിൽ നടത്തുന്ന രാപകൽ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. 

ദില്ലി: ദില്ലിയിലെ ജന്തർ മന്തറിൽ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനെതിരെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് പിടി ഉഷ. സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുമെന്ന് ഉഷ വിമർശിച്ചു. തെരുവിൽ പ്രതിഷേധിക്കേണ്ടതിന് പകരം താരങ്ങൾ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടതെന്നും പി ടി ഉഷ വ്യക്തമാക്കി. റസ്ലിം​ഗ് ഫെഡേറേഷൻ ഭരണത്തിന് അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ച് ഒളിമ്പിക് അസോസിയേഷൻ. ഗുസ്തി ഫെഡറേഷൻ്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നതിനാണ് ക്രമീകരണം. 

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ദില്ലി ജന്തർ മന്തറിൽ നടത്തുന്ന രാപകൽ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 7 വനിതാ കായികതാരങ്ങൾ ദില്ലി പോലീസിൽ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പരാതി നൽകിയിട്ട് ആറു ദിവസം ആയിട്ടും എഫ്ഐ ആർ എടുത്തിട്ടില്ല. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇവർക്ക് പിന്തുണ അറിയിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെ വിവിധ ഇടത് സംഘടനകൾ ഇന്ന് പ്രതിഷേധിക്കും.

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം; ​ഗുസ്തി താരങ്ങളുടെ സമരം നാലാം ദിവസത്തിലേക്ക്, പ്രതിഷേധം ശക്തമാകുന്നു

'ഞങ്ങളുടെ മൻ കി ബാത്ത് കൂടി പ്രധാനമന്ത്രി കേൾക്കണം'; ഗുസ്തി താരങ്ങളുടെ സമരം അഞ്ചാം ദിവസവും തുടരുന്നു

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News