Asianet News MalayalamAsianet News Malayalam

അന്തരീക്ഷ മലിനീകരണം: ദില്ലിയിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ

അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ​ഗുരുതരാവസ്ഥയിൽ എത്തിയതിനെ തുടർന്ന് പരിസ്ഥിതി മലിനീകരണ അതോറിറ്റി (നിയന്ത്രണവും തടയലും) ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
 

public health emergency in delhi
Author
Delhi, First Published Nov 1, 2019, 3:40 PM IST

ദില്ലി: അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് ദില്ലിയിലും പരിസര പ്രദേശത്തും സുപ്രീം കോടതി ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നവംബർ അഞ്ച് വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാനും ഉത്തരവായിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ​ഗുരുതരാവസ്ഥയിൽ എത്തിയതിനെ തുടർന്ന് പരിസ്ഥിതി മലിനീകരണ അതോറിറ്റി (നിയന്ത്രണവും തടയലും) ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ഇവിടെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വൻ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണം ജനാരോ​ഗ്യത്തെ ​ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രിയോടെ മലിനീകരണത്തിന്റെ തോത് ​ഗുരുതരാവസ്ഥയിലേക്ക് എത്തിയിരിക്കുന്നതായി പരിസ്ഥിതി മലിനീകരണ അതോറിറ്റി (നിയന്ത്രണവും തടയലും) വെളിപ്പെടുത്തി.  കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്കൂൾ കുട്ടികൾക്ക് മാസ്ക് വിതരണം ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios