Asianet News MalayalamAsianet News Malayalam

കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം, നേതാക്കളെ മോചിപ്പിക്കണം; സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി

ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ പരിശോധിക്കാൻ ജുഡിഷ്യൽ കമ്മീഷനെ നിയോഗിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
 

public interest plea to withdraw curfew like instructions  in jammu and kashmir
Author
Delhi, First Published Aug 8, 2019, 10:43 AM IST

ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്‍റെ ഭാഗമായി ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ പരിശോധിക്കാൻ ജുഡിഷ്യൽ കമ്മീഷനെ നിയോഗിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

തഹ്സീന്‍ പൂനവാല ആണ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യു പിന്‍വലിക്കണം, ഇന്‍റര്‍നെറ്റിനും ഫോണിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുകളയണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ജി. നാലാം തീയതി മുതല്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്ന നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

തിങ്കളാഴ്ച്ചയാണ് ജമ്മു കശ്മീരിന് സവിശേഷ അധികാരമുള്ള സംസ്ഥാനമെന്ന പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനുള്ള തീരുമാനവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 
ജമ്മു കശ്മീരിന്‍റെ വളര്‍ച്ചയ്ക്കല്ല ഭീകരതയുടെ വളര്‍ച്ചയ്ക്കായാണ് ആര്‍ട്ടിക്കിള്‍ 370 ഉപയോഗപ്പെടുത്തിയിരുന്നതെന്നും കശ്മീരിലെ രക്തചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് ഇത് റദ്ദാക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. നിരവധി പേരാണ് നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.

1954 - ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യൻ ഭരണഘടനയോട് ചേർത്തത്. ഇതനുസരിച്ച് പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം ഒഴികെ പാർലമെന്‍റ് പാസ്സാക്കുന്ന ഏതു നിയമവും ജമ്മു കശ്മീരിൽ പ്രാബല്യത്തിൽ വരണമെങ്കിൽ കശ്മീർ നിയമ നിർമ്മാണസഭയുടെ അംഗീകാരം വേണമായിരുന്നു. ഈ ആര്‍ട്ടിക്കിളാണ് സർക്കാർ ശുപാർശ പ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് എടുത്ത് കളഞ്ഞത്. 

Follow Us:
Download App:
  • android
  • ios