Asianet News MalayalamAsianet News Malayalam

പുതുച്ചേരി വിശ്വാസവോട്ടെടുപ്പ് നാളെ; മുഖ്യമന്ത്രി രാജി വച്ചേക്കുമെന്ന് സൂചന

സഭ ചേരുന്നതിന് മുമ്പ് നിർണായക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. രാവിലെ പാർട്ടി യോഗം ചേർന്ന് തീരുമാനം അറിയിക്കുമെന്നാണ് പറഞ്ഞത്. കേവലഭൂരിപക്ഷം ഉറപ്പിക്കാനാകാത്ത സ്ഥിതിയിലാണ് പ്രതികരണം.

puducherry floor test tomorrow latest updation
Author
Puducherry, First Published Feb 21, 2021, 10:22 PM IST

ചെന്നൈ: പുതുച്ചേരിയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ രാജി വച്ചേക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി വി നാരായണസ്വാമി. സഭ ചേരുന്നതിന് മുമ്പ് നിർണായക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. രാവിലെ പാർട്ടി യോഗം ചേർന്ന് തീരുമാനം അറിയിക്കുമെന്നാണ് പറഞ്ഞത്. കേവലഭൂരിപക്ഷം ഉറപ്പിക്കാനാകാത്ത സ്ഥിതിയിലാണ് പ്രതികരണം.

രണ്ട് എംഎൽഎമാർ കൂടി രാജി വച്ചതോടെ  കോൺഗ്രസ് സർക്കാരിന്റെ അംഗബലം 12 ആയിരുന്നു. ഭരണപക്ഷത്ത് നിന്ന് ആറ് പേരാണ് ഇതിനോടകം രാജിവെച്ചത്. പ്രതിപക്ഷത്തിന് 14 അം​ഗങ്ങളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്ത് എൻആർ കോൺ​ഗ്രസിന് ഏഴ് എംഎൽഎമാരും അണ്ണാ ഡിഎംകെയ്ക്ക് നാല് എംഎൽഎമാരുമാണുള്ളത്. അതോടൊപ്പം നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് അം​ഗങ്ങളും ഉണ്ട്. അങ്ങനെയാണ് 14 പേരുടെ പിന്തുണ എൻ ആർ കോൺ​​ഗ്രസ്-അണ്ണാ ഡിഎംകെ-ബിജെപി സഖ്യത്തിന് ഉള്ളത്. 
 

Follow Us:
Download App:
  • android
  • ios