Asianet News MalayalamAsianet News Malayalam

വണ്ടി നിർത്തി വാടാ പാവ് കഴിയ്ക്കാൻ കയറിയതേ ഓർമ്മയുള്ളൂ; അ‍ഞ്ച് ലക്ഷം രൂപയുടെ സ്വർണം കള്ളന്മാർ കൊണ്ടുപോയി

പുരുഷൻ കടയിലേക്ക് കടക്കുമ്പോൾ സ്ത്രീ സ്കൂട്ടറിന് സമീപം കാത്തുനിൽക്കുന്നു. നിമിഷങ്ങൾക്കകം മുഖം മൂടി ധരിച്ച്  ബൈക്കിലെത്തിയയാൾ റോഡിൽ എന്തോ വീണതായി സ്ത്രീയെ ചൂണ്ടിക്കാട്ടി.

Pune Couple Stops To Eat Vada Pav, Thief Steals Jewellery
Author
First Published Aug 31, 2024, 5:34 PM IST | Last Updated Aug 31, 2024, 5:38 PM IST

പുണെ: പുണെയിൽ പട്ടാപ്പകൽ അഞ്ചുലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം.  ഇരുചക്രവാഹനത്തിൽ ബാങ്കിൽ നിന്ന് മടങ്ങുമ്പോൾ ദമ്പതികൾ കടയിൽ വടപാവ് കഴിക്കാൻ നിർത്തിയപ്പോഴായിരുന്നു സംഭവം. മോഷണം സമീപത്തെ സിസിടിവിയിൽ പതിഞ്ഞു. ദമ്പതികൾ വണ്ടി നിർത്തി,  ഭക്ഷണം കഴിക്കാനായി സ്കൂട്ടർ റോഡരികിൽ പാർക്ക് ചെയ്തു. പുരുഷൻ കടയിലേക്ക് കടക്കുമ്പോൾ സ്ത്രീ സ്കൂട്ടറിന് സമീപം കാത്തുനിൽക്കുന്നു. നിമിഷങ്ങൾക്കകം മുഖം മൂടി ധരിച്ച്  ബൈക്കിലെത്തിയയാൾ റോഡിൽ എന്തോ വീണതായി സ്ത്രീയെ ചൂണ്ടിക്കാട്ടി. വയോധിക സാധനം എടുക്കാൻ കുനിഞ്ഞപ്പോൾ തന്നെ വെള്ള ഷർട്ടിട്ടയാൾ സ്കൂട്ടറിൽ ബാഗിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ തട്ടിയെടുത്ത് ഓടിപ്പോയി. പിന്നാലെ ഓടിയ സ്ത്രീ സഹായത്തിനായി നിലവിളിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

 

Latest Videos
Follow Us:
Download App:
  • android
  • ios