Asianet News MalayalamAsianet News Malayalam

പുണെയിൽ 17കാരൻ ഓടിച്ച കാറിടിച്ച് 2 പേർ കൊല്ലപ്പെട്ട കേസ്: പ്രതിയുടെ ജാമ്യം ജുവനൈൽ കോടതി റദ്ദാക്കി

പ്രതിയെ പ്രായപൂർത്തിയായ ആളായി പരിഗണിച്ച് കുറ്റം ചുമത്തണമെന്ന പൊലീസിൻ്റെ ആവശ്യം പിന്നീട് പരിഗണിക്കും. 

Pune Porsche Crash 17 year old accused s bail cancelled
Author
First Published May 22, 2024, 9:30 PM IST

പൂനെ: പൂനെയിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി. ജാമ്യം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൂനെ പൊലീസ് നൽകിയ റിവ്യൂ ഹർജിയിലാണ് നടപടി. ജൂൺ അഞ്ചു വരെ പ്രതി റീഹാബിലിറ്റേഷൻ ഹോമിൽ കഴിയണം. നേരത്തെ അപകടത്തെക്കുറിച്ച് ഉപന്യാസം എഴുതണമെന്നതടക്കം വിചിത്രമായ വ്യവസ്ഥകളോടെ പതിനേഴുകാരനെ ജാമ്യത്തിൽ വിട്ടതിൽ വ്യാപക വിമർശനമുയർന്നിരുന്നു.

അതേ സമയം പ്രതിയുടെ അച്ഛൻ വിശാൽ അഗർവാളിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ ഹാജരാക്കുന്നതിനിടെ വിശാൽ അഗർവാളിനെ നേരെ ആൾക്കൂട്ടം മഷിയെറിഞ്ഞു. പ്രതിയ്ക്ക് മദ്യം നൽകിയ ബാറുടമയേയും മാനേജറേയും നേരത്തെ കസ്റ്റഡിയിൽ വിട്ടിരിന്നു. അപകടത്തിന് മുൻപ് പുണെയിലെ രണ്ട് പമ്പുകളിൽ മദ്യപാനത്തിനായി പതിനേഴുകാരനും സുഹൃത്തുക്കളും 48,000 രൂപ ചെലവാക്കിയെന്ന് പൊലീസ് കണ്ടെത്തി. 

കൊച്ചിയിൽ മണിക്കൂറുകളായി കനത്ത മഴ, നഗരം വെളളത്തിൽ; ഗതാഗതക്കുരുക്ക് രൂക്ഷം, തൃശ്ശൂരിലും മഴ ശക്തം

ഇതിനിടെ പ്രതിക്ക് 25 വയസ് പൂർത്തിയാകും വരെ ഡ്രൈവിങ് ലൈസൻസ് നൽകുന്നത് ട്രാൻസ്പോർട്ട് കമ്മിഷണർ വിലക്കി. അതേസമയം, റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ പ്രതിയുടെ അച്ഛനെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൂനെ കോറെഗാവ് മേഖലയിൽ അനധികൃതമായി നിർമ്മിച്ച പബുകളും ബാറുകളും മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചു നീക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios