Asianet News MalayalamAsianet News Malayalam

'കര്‍ഷക സമരത്തെ അപക്വമായി സമീപിക്കുന്നു'; ബിജെപി നേതാവ് പാര്‍ട്ടി വിട്ടു

പാര്‍ട്ടി നേതാക്കന്മാരും സര്‍ക്കാറും അപക്വമായിട്ടാണ് സമരം ചെയ്യുന്ന കര്‍ഷകരുടെയും അവരുടെ ഭാര്യമാരുടെയും പ്രശ്‌നങ്ങളെ സമീപിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
 

Punjab BJP Ex-MP Quits, Slams Party's Insensitivity For Farmers
Author
Chandigarh, First Published Dec 26, 2020, 8:10 PM IST

ഛണ്ഡീഗഡ്: കര്‍ഷക സമരത്തിനെതിരെയുള്ള ബിജെപി നേതാക്കളുടെ നിലപാടില്‍ പ്രതിഷേധിച്ച് മുന്‍ എംപി പാര്‍ട്ടി വിട്ടു. ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ ഹരീന്ദര്‍ സിംഗ് ഖല്‍സയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടി നേതാക്കന്മാരും സര്‍ക്കാറും അപക്വമായിട്ടാണ് സമരം ചെയ്യുന്ന കര്‍ഷകരുടെയും അവരുടെ ഭാര്യമാരുടെയും പ്രശ്‌നങ്ങളെ സമീപിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പഞ്ചാബില്‍ ബിജെപി നേതാക്കള്‍ കടുത്ത പ്രതിഷേധമാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ പരിപാടിക്കെത്തിയ ഹോട്ടല്‍ സമരക്കാര്‍ ഉപരോധിച്ചിരുന്നു. 2014ല്‍ എഎപി എംപിയായി ഫത്തേഗഢില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ അരവിന്ദ് കെജ്രിവാളുമായി തെറ്റിയതിന് ശേഷം ബിജെപിയില്‍ ചേര്‍ന്നു.
 

Follow Us:
Download App:
  • android
  • ios