ചണ്ഡീഗഡ്: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ എല്ലാം പാലിച്ച് മദ്യവില്‍പ്പന തുടരാന്‍ പഞ്ചാബ്. ഇതിനായി മദ്യം വീട്ടിലെത്തിച്ച് നല്‍കാനാണ് പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ലോക്ക്ഡൗണിന്‍റെ മൂന്നാം ഘട്ടം മുന്നോട്ട് പോകുന്നതിനിടെ മദ്യ ഷോപ്പുകള്‍ തുറന്നതോടെ രാജ്യത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്.  

മദ്യ ഷോപ്പുകള്‍ തുറന്ന തിങ്കളാഴ്ച പഞ്ചാബിലും മദ്യശാലകള്‍ക്ക് മുന്നില്‍ വന്‍തിരക്കുണ്ടായി.കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കണമെന്ന പ്രധാന നിര്‍ദേശത്തിനടക്കം പുല്ലുവില നല്‍കിയാണ് ആളുകള്‍ മദ്യശാലകള്‍ക്ക് മുന്നില്‍ നിരന്നത്.  ഇതോടെയാണ് മദ്യം വീട്ടിലെത്തിച്ച് നല്‍കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം,  കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗും കൂടിക്കാഴ്ച നടത്തി. മെയ് 17-ന് ലോക്ക് ഡൗൺ അവസാനിച്ച ശേഷംഎന്തായിരിക്കും അവസ്ഥയെന്നെന്നും എത്രകാലം കൂടി ലോക്ക്ഡൗൺ നീട്ടാനാണ് കേന്ദ്രത്തിന്‍റെ പദ്ധതിയെന്നും സോണിയാ ​ഗാന്ധിമുഖ്യമന്ത്രിമാരോട് ചോദിച്ചു.

ലോക്ക്ഡൗണിൽ നിന്ന് പുറത്ത് കടക്കുന്നതിനെ കുറിച്ചുള്ള രൂപരേഖയെന്തെന്ന് കേന്ദ്രംവ്യക്തമാക്കണമെന്ന് മൻമോഹൻ സിംഗ് ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രിമാരും കോൺ​ഗ്രസ് നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് യോഗത്തിൽ നടത്തിയത്. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ മനസിലാക്കാതെയാണ് റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകൾ കേന്ദ്രം തരംതിരിച്ചതെന്ന് അമ