സം​ബ​ൽ​പൂ​ർ: ആ​ന​യെ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നു ട്രെ​യി​ൻ പാ​ളം​തെ​റ്റി. ഒ​ഡീ​ഷ​യി​ലെ ഹാ​തി​ബാ​രി- മ​നേ​ശ്വ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ വ​ച്ചാ​ണു പു​രി- സൂ​റ​ത്ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​ത്. ഹാത്തിബാറിൽ നിന്നും ഞായറാഴ്ച വൈകീട്ട് 7.30നാണ് ട്രെയിൻ പുറപ്പെട്ടത്.
തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​ 2.30ഓടെയാണ് അ​പ​ക​ടം. 

അപകടം നടന്ന സ്ഥലത്ത് നേരത്തെ തന്നെ കാട്ടനകൾ ഉള്ള സ്ഥലമായതിനാൽ അവ പാളത്തിൽ പ്രവേശിക്കുന്നത് തടയാൻ റെയിൽവേ ഇവിടെ മുൻകരുതൽ എടുത്തിട്ടുണ്ട്. എന്നാൽ ഇത്തരം മുൻകരുതൽ മറികടന്നാണ് ആന പാളത്തിൽ എത്തിയത്. വണ്ടിയുടെ ബ്രേക്ക് അപ്ലെ ചെയ്യാനുള്ള സമയം ലഭിച്ചില്ലെന്നാണ് സൂചന.

ട്രെ​യി​നി​ന്‍റെ ആ​റു വീ​ലു​ക​ൾ മാ​ത്ര​മാ​ണു പാ​ളം തെ​റ്റി​യ​ത്. ഇ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കു​ക​ളി​ല്ലെ​ന്ന് ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ൽ​വെ അ​റി​യി​ച്ചു.