ബിജെപി എം.എൽ.എ പൂര്‍ണേഷ് മോധി നൽകിയ മാനനഷ്ട കേസിലാണ് രാഹുൽ നേരിട്ട് ഹാജരായത്. എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര്‍ കൂടി എങ്ങനെ വരുന്നതെന്ന രാഹുലിന്‍റെ പരാമര്‍ശമാണ് കേസിന് ഇടയാക്കിയത്. 

​ഗാന്ധിന​ഗർ: മാനനഷ്ട കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗൂജറാത്തിലെ സൂറത്ത് കോടതിയിൽ ഹാജരായി. ബിജെപി എം.എൽ.എ പൂര്‍ണേഷ് മോധി നൽകിയ മാനനഷ്ട കേസിലാണ് രാഹുൽ നേരിട്ട് ഹാജരായത്. എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര്‍ കൂടി എങ്ങനെ വരുന്നതെന്ന രാഹുലിന്‍റെ പരാമര്‍ശമാണ് കേസിന് ഇടയാക്കിയത്. 

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലായിരുന്നു ഈ പരാമര്‍ശം. ഇത് രണ്ടാം തവണയാണ് സൂറത്ത് കോടതിയിൽ രാഹുൽ നേരിട്ട് ഹാജരാകുന്നത്. മോദി എന്ന പേരുള്ള എല്ലാവരെയും താൻ അപമാനിച്ചിട്ടില്ല എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. കേസ് അടുത്തമാസം 12ലേക്ക് മാറ്റി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona