കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വാറാണ് ലോക്ഡൌണ്‍ കാലത്ത് മരണപ്പെട്ട കുടിയേറ്റ തൊഴിലാളികളേക്കുറിച്ചുള്ള കണക്കുകള്‍ ഇല്ലെന്ന് ലോക്സഭയെ അറിയിച്ചത്. 

ദില്ലി: ഗ്രാമങ്ങളിലേക്കുള്ള മടക്കയാത്രയിൽ മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്ക് ഇല്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ലോകം മുഴുവന്‍ ആ മരണങ്ങള്‍ കണ്ടു എന്നാല്‍ മോദി സര്‍ക്കാര്‍ ഇത് കണ്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാവിന്‍റെ ആരോപണം. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വാറാണ് ലോക്ഡൌണ്‍ കാലത്ത് മരണപ്പെട്ട കുടിയേറ്റ തൊഴിലാളികളേക്കുറിച്ചുള്ള കണക്കുകള്‍ ഇല്ലെന്ന് ലോക്സഭയെ അറിയിച്ചത്.

സ്വന്തം ഗ്രാമങ്ങളിലേക്കുള്ള മടക്കയാത്രക്കിടെ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തവരുടെ കണക്കുകള്‍ ഇല്ലെന്നായിരുന്നു കേന്ദ്ര മന്ത്രി വ്യക്തമാക്കിയത്. ലോക്ഡൌണില്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും എത്ര പേര്‍ക്ക് ജോലി നഷ്ടമായെന്നും മോദി സര്‍ക്കാരിന് അറിവില്ല. ഈ മരണങ്ങളൊന്നും സര്‍ക്കാരിനെ ബാധിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും രാഹുല്‍ പറഞ്ഞു.

Scroll to load tweet…

യുപിഎ സര്‍ക്കാരിനെ താഴെയിറക്കാനായി ബിജെപിയും ആര്‍എസ്എസും ചേര്‍ന്നാണ് ആം ആദ്മി പാര്‍ട്ടിയെയും ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ മൂവ്മെന്‍റിനേയും രംഗത്തിറക്കിയതെന്നും രാഹുല്‍ പറഞ്ഞു. 

Scroll to load tweet…